സഞ്ജു സാംസൺ ഇന്ത്യക്ക് ആയി മധ്യനിരയിൽ ബാറ്റു ചെയ്യും എന്ന് രാഹുൽ

Newsroom

Picsart 23 12 16 20 44 45 491

നാളെ മുതൽ ആരംഭിക്കാനിരിക്കുന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിൽ സഞ്ജു സാംസൺ ഇന്ത്യക്ക് ആയി മധ്യനിരയിൽ കളിക്കും എന്ന് കെ എൽ രാഹുൽ. അഞ്ചാം സ്ഥാനത്തോ ആറാം സ്ഥാനത്തോ ആയി സാംസൺ ബാറ്റ് ചെയ്യുമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ കെഎൽ രാഹുൽ സ്ഥിരീകരിച്ചു. സഞ്ജു നാളെ ടീമിൽ ഉണ്ടാകും എന്നാണ് ഈ വാക്കുകൾ നൽകുന്ന സൂചന.

സഞ്ജു സാംസൺ 23 09 19 16 34 59 581

ഓസ്‌ട്രേലിയയ്‌ക്കെതിരെയും ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയും മികച്ച പ്രകടനം പുറത്തെടുത്തത റിങ്കു സിംഗിന് ഏകദിനത്തിൽ അവസരങ്ങൾ ലഭിക്കും എന്നും രാഹുൽ പറഞ്ഞു.

“റിങ്കു എത്ര മികച്ച കളിക്കാരനാണെന്ന് അദ്ദേഹം വ്യക്തമായി കാണിച്ചുതന്നിട്ടുണ്ട്. ഐപിഎല്ലിൽ അദ്ദേഹം വളരെ വൈദഗ്ധ്യമുള്ളയാളാണെന്ന് ഞങ്ങൾ എല്ലാവരും കണ്ടു. ടി20 ഐ പരമ്പരയിൽ അദ്ദേഹം പ്രകടിപ്പിച്ച ശാന്തത, കളിയുടെ അവബോധം എന്നിവ അദ്ദേഹം എത്ര മികച്ചതാണെന്ന് കാണിച്ചു തരുന്നു.” രാഹുൽ പറയുന്നു.

.