സഞ്ജു സാംസൺ, ലോകകപ്പാണ്… ഈ അവസരം മുതലെടുക്കണം!!

Newsroom

ഇന്ന് അഫ്ഗാനിസ്താനെതിരായ ടി20 പരമ്പരയ്ക്ക് ആയുള്ള ഇന്ത്യൻ ടീം പ്രഖ്യാപിച്ചപ്പോൾ സഞ്ജു സാംസൺ ആ ടീം ഉൾപ്പെട്ടു. ഇത് മലയാളി ക്രിക്കറ്റ് പ്രേമികൾക്ക് വലിയ സന്തോഷം ആണ് നൽകിയത്. ടി20 ലോകകപ്പ് നടക്കുന്ന വർഷമാണ്. മലയാളികൾ ഏറെ ആഗ്രഹിക്കുന്ന കാര്യമാണ് സഞ്ജു സാംസണെ ടി20 ലോകകപ്പിൽ കാണണം എന്ന്. ഏകദിന ലോകകപ്പിൽ സഞ്ജു സാംസണെ തഴഞ്ഞത്തിന്റെ വേദന ഇപ്പോഴും ക്രിക്കറ്റ് പ്രേമികളിൽ ഉണ്ട്.

സഞ്ജു 23 12 22 14 04 34 988

ദക്ഷിണാഫ്രിക്കക്ക് എതിരായ ടി20 പരമ്പരയിൽ സഞ്ജു ഉണ്ടായിരുന്നില്ല. എന്നാൽ ഏകദിന പരമ്പരയിൽ ഇടം കിട്ടി. അത് ടി20 ടീമിലേക്ക് സഞ്ജുവിനെ ഇന്ത്യ പരിഗണിക്കുന്നില്ല എന്ന ആശങ്ക നൽകിയിരുന്നു. ഏകദിന പരമ്പരയിൽ നിർണായകമായ അവസാന മത്സരത്തിൽ സെഞ്ച്വറി നേടി ഇന്ത്യക്ക് പരമ്പര നേടിക്കൊടുക്കാൻ സഞ്ജുവിനായിരുന്നു.

അവസാനമായി സഞ്ജു അയർലണ്ടിനെതിരെ ആയിരുന്നു ടി20 കളിച്ചത്. അന്ന് 26 പന്തിൽ 40 റൺസ് അദ്ദേഹം അടിച്ചിരുന്നു. അഫ്ഗാനെതിരായ പരമ്പരയിൽ തിളങ്ങാൻ കഴിഞ്ഞാൽ സഞ്ജുവിന് തുടർന്നും ഇന്ത്യൻ ടീമിൽ അവസരം കിട്ടും. സഞ്ജുവും ജിതേഷും മാത്രമാണ് കീപ്പർമാരായി ടീമിൽ ഉള്ളത്. പരിചയസമ്പത്ത് കണക്കിലെടുത്ത് സഞ്ജുവിന് ആകും അവസരം കിട്ടുക എന്ന് വേണം പ്രതീക്ഷിക്കാൻ. സഞ്ജു അവസരം മുതലെടുക്കണം എന്നത് തന്നെയാകും ഒരോ മലയാളിയും ആഗ്രഹിക്കുന്നത്.