ഇന്ന് രണ്ടാം ടി20, സഞ്ജു ഫോം തുടരുമെന്ന പ്രതീക്ഷയിൽ ഇന്ത്യ

Newsroom

Sanju Samson

നാല് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം ടി20 മത്സരത്തിൽ ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയെ സെൻ്റ് ജോർജ് പാർക്കിൽ വെച്ച് നേരിടും. ആദ്യ ടി20യിലെ മിന്നുന്ന പ്രകടനത്തിന് ശേഷം ഇന്ത്യ നിലവിൽ പരമ്പരയിൽ 1-0 ന് മുന്നിലാണ്. ആദ്യ മത്സരത്തിൽ സഞ്ജു സാംസൺ 50 പന്തിൽ 107 റൺസ് നേടി പ്ലയർ ഓഫ് ദി മാച്ച് ആയിരുന്നു. സാംസൺ തന്റെ ഫോം തുടരും എന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്.

Sanju Samson

എന്നിരുന്നാലും, ഇന്നത്തെ മത്സരത്തെ മഴ ബാധിച്ചേക്കാം എന്ന ഭീഷണിയുണ്ട്. മത്സരം 7:30 PM ISTക്ക് ആരംഭിക്കും,ൽ. ആരാധകർക്ക് ജിയോ സിനിമയിൽ തത്സമയം മത്സരം കാണാനാകും.