സഞ്ജു സാംസൺ താണ്ഡവം!! 47 പന്തിൽ 111

Newsroom

Sanju Samson

ഇന്ത്യൻ ടീമിനായി സഞ്ജു സാംസൺ താണ്ഡവം. ബംഗ്ലാദേശിനെതിരായ അവസാന ടി20യിൽ സഞ്ജു സെഞ്ച്വറി നേടി. 47 പന്തിൽ 111 റൺസ് സഞ്ജു അടിച്ചു. തന്റെ ഇന്ത്യൻ ടീമിലെ സ്ഥാനം ഉറപ്പിക്കുന്ന ഇന്നിങ്സ് ആയി ഇത്.

1000699361

8 സിക്സും 11 ഫോറും സഞ്ജുവിന്റെ ബാറ്റിൽ നിന്ന് പിറന്നു. ഓപ്പണറായി ഇറങ്ങിയ സഞ്ജു തുടക്കം മുതൽ ആക്രമിച്ചാണ് കളിച്ചത്. സൂര്യകുമാർ ശക്തമായ പിന്തുണയും നൽകി. സൂര്യകുമാർ 35 പന്തിൽ നിന്ന് 75 റൺസും അടിച്ചു.