എബി ഡിവില്ലിയേഴ്‌സ് സഞ്ജു സാംസണെ പ്രശംസിച്ചു രംഗത്ത് എത്തി. തുടർച്ചയായ രണ്ട് ടി20 സെഞ്ച്വറുകൾ നേടിയ ഇന്ത്യൻ ബാറ്ററുടെ സമീപകാല പ്രകടനങ്ങൾ ഉയർത്തിക്കാട്ടിയ ഡി വില്ലിയേഴ്സ് എല്ലാ ഫോർമാറ്റുകളിലും സഞ്ജുവിനെ തിരഞ്ഞെടുക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തു.

“സഞ്ജു സാംസൺ തന്റെ ഗിയർ മാറ്റി. എല്ലാ ഫോർമാറ്റുകളിലും അവനെ കളിപ്പിക്കണം. ഇന്ത്യൻ സെലക്ടർമാർ ഈ പ്രകടനങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്ന് ഞാൻ പ്രതീക്ഷിക്കുന്നു” ഡിവില്ലിയേഴ്സ് അഭിപ്രായപ്പെട്ടു.
“സഞ്ജു എല്ലാ ഫോർമാറ്റിലും കളിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നു. ലോകമെമ്പാടുമുള്ള എല്ലാ സാഹചര്യങ്ങളിലും എല്ലാ ഫോർമാറ്റുകളും കളിക്കാൻ കഴിയുന്ന ഒരാളാണ് അവൻ.” ഡി വില്ലിയേഴ്സ് പറഞ്ഞു.