ഐ പി എൽ സീസണിലെ ആദ്യ മത്സരത്തിൽ തിളങ്ങുന്ന പതിവ് കാത്ത് സഞ്ജു സാംസൺ. സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ (SRH) 37 പന്തിൽ നിന്ന് 66 റൺസ് നേടിയ സഞ്ജു സാംസൺ തന്റെ മികച്ച റെക്കോർഡ് തുടർന്നു. ഇത് തുടർച്ചയായ ആറാം സീസണിലാണ് സഞ്ജു ആദ്യ മത്സരത്തിൽ 50 കടക്കുന്നത്.

സഞ്ജു മി കച്ച പ്രകടനം കാഴ്ചവെച്ചിട്ടും, രാജസ്ഥാൻ റോയൽസ് (RR) ആദ്യ മത്സരത്തിൽ പരാജയപ്പെട്ടു, സൺറൈസേഴ്‌സ് ആദ്യ ഇന്നിംഗ്‌സിൽ 286/6 എന്ന കൂറ്റൻ സ്‌കോർ നേടിയതാണ് രാജസ്ഥാന് വിനയായത്.
2020 മുതൽ ഐപിഎൽ സീസണിലെ ആദ്യ മത്സരത്തിലെ സഞ്ജു സാംസണിന്റെ റെക്കോർഡ്:
2020 – 74 (32) vs CSK
2021 – 119 (63) vs PBKS
2022 – 55 (27) vs SRH
2023 – 55 (32) vs SRH
2024 – 82* (52) vs LSG
2025 – 66 (37) vs SRH