സഞ്ജു സാംസൺ ഇന്നലെ പരമ്പരയിലെ മൂന്നാം ടി20യിൽ ബംഗ്ലാദേശിനെതിരെ തകർപ്പൻ സെഞ്ചുറിയോടെ തൻ്റെ മിന്നും പ്രകടനം പുറത്തെടുത്തിരുന്നു. ഓപ്പണർ എന്ന നിലയിൽ തൻ്റെ റോളിൽ വ്യക്തത നൽകിയത് മികച്ച പ്രകടനം നടത്താൻ സഹായകരമായി എന്ന് സഞ്ജു പറഞ്ഞു. മൂന്നാഴ്ച മുമ്പ് തന്നെ താൻ ആയിരിക്കും ഓപ്പണർ എന്ന് ടീം മാനേജ്മെന്റ് പറഞ്ഞിരുന്നു എന്ന് സാംസൺ വെളിപ്പെടുത്തി.

“പരമ്പരയ്ക്ക് മൂന്നാഴ്ച മുമ്പ്, ലീഡർഷിപ്പ് ഗ്രൂപ്പിൽ നിന്ന് ഒരു സന്ദേശം ലഭിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി. ഞാൻ ഓപ്പൺ ചെയ്യും എന്ന്ൻ മൂന്നാഴ്ച മുമ്പ് സൂര്യയും ഗൗതം ഭായിയും അഭിഷേക് നായരും എന്നോട് പറഞ്ഞു. അത് എനിക്ക് ശരിയായ തയ്യാറെടുപ്പിനുള്ള സമയം നൽകി. ഞാൻ രാജസ്ഥാൻ റോയൽസ് അക്കാദമിയിലേക്ക് മടങ്ങി, ധാരാളം പുതിയ ബോൾ ബൗളർമാരെ നേരിട്ടു.” – സഞ്ജു പറഞ്ഞു
“അടുത്ത പരമ്പരയിൽ എനിക്ക് അവസരം ലഭിക്കുമോ എന്ന് ശ്രീലങ്കയിലെ രണ്ട് ഡക്കുകൾക്ക് ശേഷം എനിക്ക് കുറച്ച് സംശയമുണ്ടായിരുന്നു. പക്ഷേ അവർ എന്നെ പിന്താങ്ങി, ‘എന്തായാലും ഞങ്ങൾ നിങ്ങളെ പിന്തുണയ്ക്കും’ എന്ന് പറഞ്ഞുകൊണ്ടിരുന്നു. ആ ആശയവിനിമയം എന്നെ സഹായിച്ചു.”