ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യയുടെ വരാനിരിക്കുന്ന ടി20 ഐ പരമ്പരയിലെ സഞ്ജു സാംസന്റെ പ്രകടനത്തെ ആണ് ഉറ്റു നോക്കുന്നത് എന്ന് അനിൽ കുബ്ലെ. സ്ഥിരതയാർന്ന പ്രകടനം നടത്താൻ സഞ്ജുവിന് മേലുള്ള സമ്മർദ്ദം കുംബ്ലെ ഉയർത്തിക്കാട്ടി. ബംഗ്ലാദേശിനെതിരായ അവസാന ടി20യിൽ സഞ്ജു സെഞ്ച്വറി അടിച്ചിരുന്നു.

“സഞ്ജു സാംസണെ ടീമിൽ ദീർഘകാലം നിലനിർത്തുന്നതിനെക്കുറിച്ച് ധാരാളം ചർച്ചകൾ നടക്കുന്നുണ്ട്, ആ സെഞ്ച്വറി തീർച്ചയായും അദ്ദേഹത്തിന് വളരെയധികം ആത്മവിശ്വാസം നൽകും. സഞ്ജു സാംസണിൻ്റെ കഴിവ് നമുക്കറിയാം; അവൻ ഒരു ക്ലാസ് ആക്ടാണ്, ”കുംബ്ലെ പറഞ്ഞു.
“ഓപ്പണിംഗിലോ രണ്ടോ മൂന്നോ നമ്പറിലോ സഞ്ജുവിനെ കളിപ്പിക്കണം., ഈ ടീമിന് മൂല്യം വർദ്ധിപ്പിക്കാൻ അദ്ദേഹത്തിന് കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു,” അദ്ദേഹം തുടർന്നു. “സഞ്ജുവിന് ശക്തമായ ബാക്ക്ഫൂട്ട് കളിയുണ്ട്, ഫാസ്റ്റ് ബൗളർമാർക്കെതിരെ ധാരാളം സമയം ഇത് കൊണ്ട് ലഭിക്കും. സ്പിന്നർമാർക്കെതിരെ അവൻ വിനാശകാരിയാണ്.” കുംബ്ലെ പറഞ്ഞു.
ഇന്ത്യയുടെ T20I സ്ക്വാഡ് vs SA:
സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അഭിഷേക് ശർമ, സഞ്ജു സാംസൺ, റിങ്കു സിംഗ്, തിലക് വർമ്മ, ജിതേഷ് ശർമ്മ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, രമൺദീപ് സിംഗ്, വരുൺ ചക്രവർത്തി, രവി ബിഷ്ണോയ്, അർഷ്ദീപ് സിംഗ്, വിജയ്കുമാർ വൈശാഖ്, ആവേശ് ഖാൻ, യാഷ് ദയാൽ.