സഞ്ജു സാംസൺ വെടിക്കെട്ട് വീണ്ടും!! കേരളത്തിന് തകർപ്പൻ ജയം

Newsroom

Sanju Samson

സയ്യിദ് മുഷ്താഖലി ട്രോഫിയിൽ സഞ്ജു സാംസൺ തന്റെ തകർപ്പൻ ഫോം തുടർന്നു. ഇന്ന് സർവീസസിനെ നേരിട്ട കേരളം 3 വിക്കറ്റിന്റെ തകർപ്പൻ വിജയം നേടി. ആദ്യം ബാറ്റു ചെയ്ത സർവീസസ് 20 ഓവറിൽ 149-9 എന്ന സ്കോർ ആയിരുന്നു നേടിയത്.

Sanju Samson

41 റൺസ് എടുത്ത മോഹിത് അഹ്ലാവത്, 31 റൺസ് എടുത്ത വിനീത് ധങ്കർ എന്നിവർ മാത്രമാണ് സർവീസസിനായി തിളങ്ങിയത്. കേരളത്തിനായി അഖിൽ സ്കറിയ 5 വിക്കറ്റുകൾ വീഴ്ത്തി.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ കേരളത്തിന് സഞ്ജു സാംസണും രോഹൻ എസ് കുന്നുമ്മലും മികച്ച തുടക്കം നൽകി. 73 റൺസിന്റെ ഓപ്പണിംഗ് പാട്ണർഷിപ്പ് അവർ പടുത്തു. രോഹൻ എസ് കുന്നുമ്മൽ 27 റൺസ് എടുത്തു പുറത്തായി.

സഞ്ജു സാംസൺ തന്റെ ഇന്ത്യൻ ജേഴ്സിയിലെ ഫോം കേരള ജേഴ്സിയിലും തുടർന്നു. 45 പന്തിൽ നിന്ന് 75 റൺസ് സഞ്ജു സാംസൺ അടിച്ചു. 3 സിക്സും 10 ഫോറും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്സ്. സഞ്ജു ഔട്ട് ആയതിനു ശേഷം വിക്കറ്റുകൾ നഷ്ടമായെങ്കിലും 18ആം ഓവറിലേക്ക് ജയിക്കാൻ കേരളത്തിനായി.