“സഞ്ജുവിന്റെ സ്ഥാനത്ത് താൻ ആയിരുന്നെങ്കിൽ നിരാശയിൽ ആയേനെ” – ഇർഫാൻ പത്താൻ

Newsroom

ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലും സഞ്ജു സാംസണെ തിരഞ്ഞെടുക്കാത്തതിൽ നിരാശ പ്രകടിപ്പിച്ച് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താ‌‌ൻ. ട്വിറ്ററിലൂടെയാണ് ഇർഫാൻ സഞ്ജുവിനെ പിന്തുണച്ച് പോസ്റ്റ് പങ്കുവെച്ചത്.

Picsart 23 09 19 16 34 59 581

“ഞാൻ ഇപ്പോൾ സഞ്ജു സാംസണിന്റെ സ്ഥാനത്താണെങ്കിൽ ഞാൻ വളരെ നിരാശനാകും,” പത്താൻ ട്വിറ്ററിൽ കുറിച്ചു. സഞ്ജു ലോകകപ്പ് സ്ക്വാഡിൽ ഉൾപ്പെട്ടിരുന്നില്ല. എന്നാൽ പ്രധാന താരങ്ങൾക്ക് താരങ്ങൾക്ക് ഇന്ത്യ വിശ്രമം നൽകുന്ന ഓസ്ട്രേലിയക്ക് എതിരായ ഏകദിനത്തിൽ സഞ്ജുവിന് അവസരം കിട്ടും എന്ന് ഏവരും കരുതി. എന്നാൽ അവിടെയും സെലക്ടർമാർ സഞ്ജുവിനെ പരിഗണിച്ചില്ല.

സാമൂഹിക മാധ്യമങ്ങളിൽ സഞ്ജുവും തന്റെ പ്രതികരണം പങ്കുവെച്ചു. താൻ മുന്നോട്ടുള്ള പാതയിലേക്ക് തന്നെ പോകും എന്നായിരുന്നു സഞ്ജുവിന്റെ ഇൻസ്റ്റ പോസ്റ്റ്.