പരിക്കുമൂലം 2025 ഐപിഎല്ലിൻ്റെ ആദ്യ മൂന്ന് മത്സരങ്ങൾ തനിക്ക് നഷ്ടമാകുമെന്ന് രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ സൂചന നൽകി. അദ്ദേഹത്തിൻ്റെ അഭാവത്തിൽ റിയാൻ പരാഗിനെ സ്റ്റാൻഡ് ഇൻ ക്യാപ്റ്റനായി ടീം നിയമിച്ചു.

ഈ തീരുമാനം ടൂർണമെൻ്റിൻ്റെ തുടക്കത്തിൽ രാജസ്ഥാന് വലിയ തിരിച്ചടിയാണ്. ഫ്രാഞ്ചൈസിയുടെ ഏറ്റവും പ്രധാന കളിക്കാരനായ സഞ്ജു ഇല്ലാത്തത് ടീമിന്റെ സന്തുലിതാവസ്ഥയെ കാര്യമായി ബാധിക്കും. ഇന്ത്യക്ക് ആയി കളിക്കുന്നതിനിടയിൽ വിരലിന് പരിക്കേറ്റ സഞ്ജു ഇപ്പോഴും ആ പരിക്കിൽ നിന്ന് കരകയറിയിട്ടില്ല.
സഞ്ജുവിന്റെ അഭാവത്തിൽ ജൂറൽ ആകും അവരുടെ വിക്കറ്റ് കീപ്പ് ചെയ്യുന്നത്. സഞ്ജു തുടക്കത്തിൽ ഇമ്പാക്ട് പ്ലയർ ആയി കളിക്കുന്നതും ആലോചിക്കുന്നുണ്ട്. സൺ റൈസേഴ്സ് ഹൈദരാബാദിന് എതിരെ ആണ് രാജസ്ഥാന്റെ ആദ്യ മത്സരം.