ബംഗ്ലാദേശിനെതിരെ ഇന്ത്യയുടെ ഹീറോ ആയി മാറിയ സഞ്ജു സാംസൺ ടീം തനിക്ക് നൽകിയ പിന്തുണയ്ക്ക് നന്ദി പറഞ്ഞു. 47 പന്തിൽ 8 സിക്‌സറുകൾ ഉൾപ്പെടെ 111 റൺസ് അടിക്കാൻ സഞ്ജുവിനായിരുന്നു. ഇതിൽ 5 പന്തിൽ തുടർച്ചയായി 5 സിക്‌സറുകളും ഉൾപ്പെടുന്നു.

“ഡ്രസ്സിംഗ് റൂമിലെ ഊർജ്ജവും സഹകളിക്കാരുടെ സന്തോഷവും എനിക്ക് ഒരുപാട് സന്തോഷം നൽകി. ഞാൻ നന്നായി കളിച്ചതിൽ അവർക്ക് സന്തോഷമുണ്ട്. അത് തന്നെ സന്തോഷവാനാക്കുന്നു”
ദേശീയ ടീമിനായി കളിക്കുമ്പോൾ ഉണ്ടാകുന്ന സമ്മർദ്ദം അദ്ദേഹം അംഗീകരിച്ചു, പക്ഷേ പരാജയങ്ങൾ കൈകാര്യം ചെയ്യുന്നതിലെ തൻ്റെ അനുഭവം സഹായിച്ചു എന്ന് അദ്ദേഹം പറഞ്ഞു: “ഞാൻ ഒരുപാട് പരാജയങ്ങൾ നേരിട്ടു, അതിനാൽ എൻ്റെ മനസ്സിന് പരാജയങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് എനിക്കറിയാം.” സഞ്ജു പറഞ്ഞു.
“കഴിഞ്ഞ പരമ്പരയിൽ, ഞാൻ രണ്ട് ദക്ക് നേടി, ഇനി എന്താകും എന്ന് കരുതിയാണ് കേരളത്തിലേക്ക് മടങ്ങിയത്, പക്ഷേ ടീം മാനേജ്മെന്റ് ഈ പരമ്പരയിലും എന്നെ പിന്തുണച്ചു, അതിൽ ഞാൻ വളരെ സന്തോഷവാനാണ്. എൻ്റെ ക്യാപ്റ്റനും കോച്ചിനും പുഞ്ചിരിക്കാൻ ഞാൻ എന്തെങ്കിലും നൽകി.” സഞ്ജു പറഞ്ഞു.