ദുലീപ് ട്രോഫിയിൽ ഇന്ത്യ ഡിക്ക് വേണ്ടി മിന്നുന്ന ഫിഫ്റ്റിയുമായി സഞ്ജു സാംസൺ

Newsroom

ദുലീപ് ട്രോഫിയിൽ സഞ്ജു സാംസൺ മികച്ച പ്രകടനമാണ് ഇന്ന് കാഴ്ചവെച്ചത്. ഇന്ത്യ എയ്‌ക്കെതിരായ മത്സരത്തിൽ ഇന്ത്യ ഡിക്ക് വേണ്ടി ഉജ്ജ്വലമായ അർദ്ധസെഞ്ച്വറി സഞ്ജു സാംസൺ നേടി. ഒരു ഫോർ അടിച്ചു കൊണ്ടാണ് ഈ ദുലീപ് ട്രോഫിയിലെ തൻ്റെ ആദ്യ അർധ സെഞ്ച്വറിയിൽ സഞ്ജു എത്തിയത്.

Picsart 24 01 20 14 56 29 709

57* റൺസുമായി പുറത്താകാതെ നിൽക്കുകയാണ് സഞ്ജു ഇപ്പോൾ. വെറും 56 പന്തിൽ നിന്ന് ആണ് സഞ്ജു 57ൽ എത്തിയത്. 8 ബൗണ്ടറികളും ഒരു മികച്ച സിക്സും ഉൾപ്പെടുന്നതാണ് അദ്ദേഹത്തിൻ്റെ ഇന്നിംഗ്സ്.

സാംസൺ കഴിഞ്ഞ ഇന്നിങ്സിൽ തന്നെ ഫോമിൽ എത്തിയിരുന്നു. തൻ്റെ മുൻ ഇന്നിംഗ്‌സിൽ 45 പന്തിൽ 40 റൺസ് നേടാൻ സഞ്ജുവിനായിരുന്നു‌.