ദക്ഷിണാഫ്രിക്കൻ ഇതിഹാസ ബാറ്റ്‌സ്മാൻ എബി ഡിവില്ലിയേഴ്‌സിനെക്കുറിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജയ് മഞ്ജരേക്കർ ഒരു വിവാദ പ്രസ്താവന നടത്തി. ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) ഡിവില്ലിയേഴ്‌സ് തെറ്റായ ഫ്രാഞ്ചൈസിക്ക് വേണ്ടിയാണ് കളിച്ചത് എന്ന് മഞ്ജരേക്കർ പറഞ്ഞു.
“എബി അവിശ്വസനീയനായിരുന്നു, പക്ഷേ ഐപിഎല്ലിൽ അദ്ദേഹത്തെ ശരിയായി ക്ലബ് ഉപയോഗിച്ചില്ല. അദ്ദേഹത്തിന്റെ യഥാർത്ഥ കഴിവ് അതു കൊണ്ട് കാണാൻ ആയില്ല,” മഞ്ജരേക്കർ പറഞ്ഞു.
“ക്ഷമിക്കണം, പക്ഷേ അദ്ദേഹം കളിച്ച ഫ്രാഞ്ചൈസി തെറ്റി പോയി. മറ്റെവിടെയെങ്കിലും കളിച്ചിരുന്നെങ്കിൽ, എബി ഡിവില്ലിയേഴ്‌സിന്റെ മഹത്വം നമുക്ക് കാണാമായിരുന്നു” അദ്ദേഹം കൂട്ടിച്ചേർത്തു.
11 സീസണുകളിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് (ആർസിബി) വേണ്ടി കളിച്ച ഡിവില്ലിയേഴ്‌സ് 184 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 5162 റൺസ് നേടിയെങ്കിലും ഒരു ഐപിഎൽ കിരീടം പോലും അവർക്ക് ഒപ്പം നേടിയിരുന്നില്ല.