കേരള രഞ്ജി ട്രോഫി താരം സന്ദീപ് വാരിയർ കേരള ടീം വിട്ടു. താരം അടുത്ത സീസണിലെ രഞ്ജി ട്രോഫിയിൽ തമിഴ്നാടിന് വേണ്ടിയാകും താരം കളിക്കുക. ഇതിന്റെ ആദ്യ പടിയായി താരം കേരളം ക്രിക്കറ്റ് അസോസിയേഷനിൽ നിന്ന് തമിഴ്നാടിലേക്ക് മാറുന്നതിനുള്ള അനുമതി സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ കുറച്ചു വര്ഷങ്ങളായി കേരള രഞ്ജി ടീമിലെ മുഖ്യ ബൗളറാണ് സന്ദീപ് വാരിയർ.
താരം കേരളം വിട്ടുപോവുന്നത് ടിനു യോഹന്നാന് കീഴിൽ മികച്ച ടീം കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന കേരളത്തിന് കനത്ത തിരിച്ചടിയാണ്. കേരള ടീമുമായി പ്രശ്നങ്ങൾ ഒന്നും ഇല്ലെന്നും നല്ല രീതിയിലാണ് ടീം വിടുന്നതെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്. താരത്തിന് കഴിഞ്ഞ വർഷം ഇന്ത്യ സിമെന്റ്സിൽ ജോലിയും ലഭിച്ചിരുന്നു. ഇതിനെ തുടർന്നാണ് താരം തമിഴ്നാടിലേക്ക് മാറുന്നത്. കൂടാതെ താരം എം.ആർ.എഫ് പാസ് ഫൗണ്ടേഷനിൽ പരിശീലനം നടത്തുന്നതും ഭാര്യ ചെന്നൈയിൽ പഠിക്കുകയും ചെയുന്നത് കേരളം വിട്ട് തമിഴ്നാടിലേക്ക് പോവാൻ താരത്തെ പ്രേരിപ്പിച്ചിട്ടുണ്ട്.
കേരളത്തിന് വേണ്ടി 57 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ച സന്ദീപ് 186 വിക്കറ്റും നേടിയിട്ടുണ്ട്. രണ്ടു വർഷം മുൻപ് കേരള ടീം രഞ്ജിയിൽ സെമിയിൽ എത്തിയപ്പോൾ സന്ദീപ് വാരിയർ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.