എംഐ എമിറേറ്റ്സിനെതിരെ ഐഎൽടി20 ഫൈനലില്‍ 182 റൺസ് നേടി ഡെസേര്‍ട് വൈപേഴ്സ്. ഇന്ന് ടോസ് നേടി എംഐ ബൗളിംഗ് തിരഞ്ഞെടുത്തപ്പോള്‍ ആദ്യ ബാറ്റിംഗിനിറങ്ങിയ വൈപേഴ്സ് 4 വിക്കറ്റ് നഷ്ടത്തിലാണ് ഈ സ്കോര്‍ നേടിയത്.
പുറത്താകാതെ 74 റൺസുമായി സാം കറനും 41 റൺസ് നേടിയ മാക്സ് ഹോള്‍ഡനും ആണ് വെപേഴ്സിനായി തിളങ്ങിയത്. 89 റൺസ് നേടിയ സാം കറന്‍ – മാക്സ് ഹോള്‍ഡന്‍ കൂട്ടുകെട്ടിന് ശേഷം അവസാന ഓവറുകളിൽ സാം കറനൊപ്പം ഡാൻ ലോറന്‍സും അതിവേഗ ബാറ്റിംഗ് പുറത്തെടുത്തപ്പോള്‍ 57 റൺസാണ് നാലാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് നേടിയത്.

ഇന്നിംഗ്സിന്റെ അവസാന പന്തിൽ 23 റൺസ് നേടിയ ഡാന്‍ ലോറന്‍സ് റണ്ണൗട്ടാകുകയായിരുന്നു. സാം കറന്‍ പുറത്താകാതെ നിന്നപ്പോള്‍ എംഐയ്ക്കായി ഫസൽഹഖ് ഫറൂഖി 2 വിക്കറ്റ് നേടി.









