ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ മുംബൈയ്‌ക്കെതിരെ 20 ഓവറിൽ 234/5 എന്ന തകർപ്പൻ ബാറ്റിംഗ് പ്രകടനമാണ് കേരളം കാഴ്ചവെച്ചത്. ക്യാപ്റ്റൻ സഞ്ജു സാംസൺ 4 റൺസിന് പുറത്തായെങ്കിലും, രോഹൻ എസ് കുന്നുമ്മൽ (48 പന്തിൽ 87), സൽമാൻ നിസാർ (49 പന്തിൽ 99*) എന്നിവർ കേരളത്തെ കൂറ്റൻ സ്കോറിൽ എത്തിച്ചു.
![Picsart 24 11 27 16 16 30 092](https://fanport.in/wp-content/uploads/2024/11/Picsart_24-11-27_16-16-30-092-1024x682.jpg)
ഏഴ് സിക്‌സുകളുടെ അകമ്പടിയോടെ കുന്നുമ്മലിൻ്റെ അറ്റാക്കിംഗ് സ്‌ട്രോക്ക് പ്ലേ തുടക്കം മുതൽ കേരളത്തിന്റെ റൺറേറ്റ് ഉയർത്തി. എട്ട് സിക്‌സറുകൾ ഉൾപ്പടെ പുറത്താകാതെ 99 റൺസ് നേടിയ നിസാറിന് അർഹിച്ച സെഞ്ച്വറി നേടാൻ ആകാത്തത് മാത്രമാകും നിരാശ.
44 റൺസ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തിയ മോഹിത് അവസ്തി ആണ് മും ബൗളർമാരിൽ ആകെ തിളങ്ങിയത്. ഷാർദുൽ ഠാക്കൂർ 4 ഓവറിൽ 69 റൺസാണ് വഴങ്ങിയത്.