രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിൽ കേരളത്തിൻറെ ഹീറോ ആയ സൽമാൻ നിസാർ ഇന്ന് രഞ്ജിയിൽ ഫൈനലിൽ എത്താൻ ആയതിലെ തൻറെ സന്തോഷം മാധ്യമങ്ങളുമായി പങ്കുവെച്ചു. ഇന്ന് ഏഷ്യാനെറ്റ് ന്യൂസ് സംസാരിച്ച സൽമാൻ നിസാർ തൻറെ സെഞ്ച്വറിയെക്കാൾ തനിക്ക് മോട്ടിവേഷനും സന്തോഷവും തന്നത് ആദ്യ ഇന്നിങ്സിലെ ഒരു റൺസ് ലീഡ് ആണെന്ന് താരം പറഞ്ഞു.

ജമ്മു കാശ്മീരിനെതിരായ മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ 112 എണ്ണമായി പുറത്താകാതെ നിന്ന സൽമാൻ നിസാർ കേരളത്തിന് ഒരു റൺസിന്റെ ലീഡ് നേടിക്കൊടുത്തിരുന്നു. ഈ ലീഡാണ് കേരളത്തെ സെമിയിൽ എത്തിക്കുന്നതിൽ നിർണായകമായി മാറിയത്. സെഞ്ച്വറി തനിക്ക് സീസണിൽ എപ്പോൾ വേണമെങ്കിലും കിട്ടാമെന്നും അത് തന്റെ ഹാർഡ്‌വർക്കിന്റെ ഫലമായി എപ്പോൾ വേണം എങ്കിലും അയാൾ വന്നുകൊള്ളും എന്നും, എന്നാൽ അതിനേക്കാൾ പ്രധാനമാണ് ടീമിൻറെ മുന്നോട്ടുള്ള പ്രയാണം എന്നും, അതുകൊണ്ടുതന്നെ ഒരു റൺസ് ലീഡിനെയാണ് താൻ തന്റെ സെഞ്ച്വറിയെക്കാൾ വിലയോടെ കാണുന്നത് എന്നും സൽമാൻ നിസാർ മത്സരശേഷം പറഞ്ഞു.
ഇന്ന് രണ്ടാം ഇന്നിങ്സിലും സൽമാൻ നിസാർ പുറത്താകാതെ നിന്ന് കേരളത്തെ പരാജയത്തിൽ നിന്ന് രക്ഷിക്കുകയും സെമിഫൈനലിലേക്ക് മുന്നേറാൻ സഹായിക്കുകയും ചെയ്തിരുന്നു. കേരളം ഇനി സെമിയിൽ ഗുജറാത്തിനെ ആകും നേരിടുക.