“ഉമിനീർ നിരോധനം ടി20യിൽ ബാധിക്കില്ല”

Staff Reporter

കൊറോണ വൈറസ് ബാധയെ തുടർന്ന് പന്തിൽ ഉമിനീർ ഉപയോഗിക്കുന്നത് നിരോധിച്ച ഐ.സി.സി നടപടി ടി20 ക്രിക്കറ്റിലും ഏകദിന ക്രിക്കറ്റിലും ബാധിക്കില്ലെന്ന് ഇന്ത്യൻ ബൗളർ ദീപക് ചാഹർ. നിശ്ചിത ഓവർ ക്രിക്കറ്റിൽ പന്ത് 2 ഓവറുകൾ മാത്രമേ സിങ് ചെയ്യുകയുള്ളൂ വെന്നും ദീപക് ചാഹർ പറഞ്ഞു.

ടി20 ക്രിക്കറ്റിൽ പിച്ച് 2-3 ഓവർ മാത്രമേ മികച്ച രീതിയിൽ ഉണ്ടാവു എന്നും അത്കൊണ്ട് പന്ത് ഷൈൻ ചെയ്യേണ്ട ആവശ്യം ഇല്ലെന്നും താരം പറഞ്ഞു. അതെ സമയം ടെസ്റ്റിൽ ചുവന്ന പന്ത് ഒരുപാട് ഷൈൻ ചെയ്യണമെന്നും ഇന്ത്യൻ താരം കൂടിയായ ചാഹർ പറഞ്ഞു.

ക്രിക്കറ്റ് താരങ്ങൾ എല്ലാം ക്രിക്കറ്റ് മത്സരങ്ങൾ പുനരാരംഭിക്കാൻ കാത്തിരിക്കുകയാണെന്നും ഇന്ത്യൻ പ്രീമിയർ ലീഗ് അതിന് പറ്റിയ വേദിയാണെന്നും ചാഹർ പറഞ്ഞു. എന്നാൽ കുറെ കാലം ക്രിക്കറ്റ് കളിക്കാതെ ഒരു ദിവസം കളിക്കാൻ ഇറങ്ങിയാൽ അത് താരങ്ങളുടെ ആരോഗ്യത്തെ ബാധിക്കുമെന്നും ഐ.പി.എൽ തുടങ്ങിന്നതിന് മുൻപ് താരങ്ങൾക്ക് മതിയായ ക്യാമ്പ് ആവശ്യമാണെന്നും ചാഹർ പറഞ്ഞു.