ബോള്‍ ഷൈന്‍ ചെയ്യിക്കുവാന്‍ തുപ്പല്‍ ഉപയോഗിക്കരുതെന്ന തീരുമാനത്തോടെ ബൗളര്‍മാരുടെ കാര്യം കഷ്ടത്തിലാകുമെന്ന് പറഞ്ഞ് ബംഗ്ലാദേശ് പേസര്‍ എബാദത്ത് ഹൊസൈന്‍. ഇപ്പോള്‍ തന്നെ ക്രിക്കറ്റ് ബാറ്റ്സ്മാന്മാര്‍ക്ക് ആനുകൂല്യമുള്ള കളിയായി മാറിക്കഴിഞ്ഞു. പന്ത് ഷെന്‍ ചെയ്യാതെ പിടിച്ച് നില്‍ക്കുക വളരെ പ്രയാസകരമാണ്. പ്രത്യേകിച്ച് ടെസ്റ്റ് ക്രിക്കറ്റിലാണ് ഇത് കൂടുതല്‍ ഉപകാരപ്പെടുന്നതെന്നും എബാദത്ത് വെളിപ്പെടുത്തി.
തുപ്പലിന്റെ ഉപയോഗം നിയന്ത്രിക്കുകയാണെങ്കില്‍ വേറെന്തെങ്കിലും ഉപയോഗിച്ച് പന്ത് ഷൈന്‍ ചെയ്യാന്‍ അനുവദിക്കുമെന്നാണ് കരുതുന്നതെന്നും എബാദത്ത് ഹൊസൈന്‍ പറഞ്ഞു. ഐസിസി വാസലിന്‍ പോലുള്ള വസ്തുക്കള്‍ ഉപയോഗിച്ച് പന്ത് ഷൈന്‍ ചെയ്യാമെന്നാണ് പറയുന്നത്.
എന്നാല്‍ ഈ തീരുമാനത്തെയും പലരും എതിര്‍ത്ത് വന്നിട്ടുണ്ട്. അതിലൊരാളാണ് മൈക്കല്‍ ഹസ്സി. പുറമെ നിന്നുള്ള വസ്തുക്കുള്‍ ഇത്തരത്തില്‍ പന്തില്‍ ഉപയോഗിക്കുവാന്‍ പാടില്ലെന്നാണ് താന്‍ കരുതുന്നതെന്ന് ഹസ്സി വെളിപ്പെടുത്തി. വീണ്ടും ക്രിക്കറ്റ് പൂര്‍ണ്ണ തോതില്‍ വരുമ്പോള്‍ വലിയ മാറ്റങ്ങളുണ്ടാകില്ലെ്നനാണ് താന്‍ കരുതുന്നതെന്നും ഹസ്സി പറഞ്ഞു.
കോവിഡിന് ശേഷമുള്ള ആദ്യ സീസണ്‍ ഏവര്‍ക്കും പുതിയ അനുഭവമായി തോന്നിയേക്കാമെന്നും എല്ലാവരും അതിനെ അതിജീവിക്കുമെന്നാണ് കരുതുന്നതെന്നും ഹസ്സി പറഞ്ഞു.