തന്റെ തെറ്റുകള്‍ക്ക് മാപ്പ് അപേക്ഷിച്ച് സലീം മാലിക്. 2000ല്‍ മാച്ച് ഫിക്സിംഗ് വിവാദങ്ങളെത്തുടര്‍ന്ന് പാക്കിസ്ഥാന്‍ താരത്തെ ആജീവനാന്തം ക്രിക്കറ്റില്‍ നിന്ന് വിലക്കിയിരുന്നു. ഇപ്പോള്‍ ഒരു വീഡിയോയിലൂടെയാണ് മുന്‍ പാക് താരം മാപ്പ് പറഞ്ഞത്. ഐസിസിയ്ക്കും പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനുമൊപ്പം തനിക്ക് സഹകരിച്ച് പ്രവര്‍ത്തിക്കണം എന്നും താരം ആഗ്രഹം പ്രകടിപ്പിച്ചു.
തന്നെ അവഗണിക്കുകയും ഒരു താരത്തിന്റെയും കോച്ചാവാനും സമ്മതിക്കാതിരിക്കുന്ന സാഹചര്യമാണിപ്പോള്‍ ഉള്ളതെന്ന് സലീം മാലിക്ക് പറഞ്ഞു. 19 വര്‍ഷം മുമ്പ് താന്‍ ചെയ്തതിന് മാപ്പ് പറയുവാന്‍ ആഗ്രഹിക്കുകയാണ് താനെന്നും സലീം മാലിക്ക് പറഞ്ഞു. തന്റെ ചെറുപ്പകാലം മുതല്‍ ക്രിക്കറ്റ് അല്ലാതെ താനൊന്നും കളിച്ചിട്ടില്ല. അതിനാല്‍ തന്നെ മറ്റു താരങ്ങളെ പോലെ മനുഷ്യാവകാശ പരിഗണന തനിക്കും നല്‍കണമെന്ന് താരം പറഞ്ഞു.