2025 ലെ ഐപിഎൽ സീസണ് മുന്നോടിയായി രാജസ്ഥാൻ റോയൽസ് മുൻ ഇന്ത്യൻ സ്പിന്നർ സായിരാജ് ബഹുതുലെയെ സ്പിൻ ബൗളിംഗ് പരിശീലകനായി നിയമിച്ചു. 2018 മുതൽ 2021 വരെ റോയൽസിന്റെ പരിശീലക സംഘത്തിൽ സേവനമനുഷ്ഠിച്ച ആളാണ് ബഹുതുലെ. ആഭ്യന്തര ക്രിക്കറ്റിൽ 630 വിക്കറ്റുകൾ നേടിയിട്ടുണ്ട്.

മുൻ മുംബൈ ക്രിക്കറ്റ് താരം ഇന്ത്യയ്ക്കായി രണ്ട് ടെസ്റ്റുകളും എട്ട് ഏകദിനങ്ങളും കളിച്ചു, 1997 ൽ അരങ്ങേറ്റം കുറിച്ചു. വിരമിച്ച ശേഷം, 2024 ലെ ശ്രീലങ്കൻ പര്യടനത്തിൽ ഇന്ത്യക്ക് ഒപ്പവും, മുംബൈ, ബംഗാൾ, കേരളം എന്നീ ടീമുകൾക്ക് ഒപ്പവും മുമ്പ് പ്രവർത്തിച്ചിട്ടുണ്ട്. ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിലും (എൻസിഎ) അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.