ഐപിഎൽ 2025: ഗെയ്‌ലിനെയും വില്യംസനെയും ഒരു റെക്കോർഡിൽ മറികടന്ന് സുദർശൻ. ആദ്യ 30 ഐ പി എൽ ഇന്നിംഗ്‌സുകൾക്ക് ശേഷം എക്കാലത്തെയും ഉയർന്ന റൺവേട്ടക്കാരിൽ രണ്ടാം സ്ഥാനത്തെത്തി
ഗുജറാത്ത് ടൈറ്റൻസ് ഓപ്പണർ സായ് സുദർശൻ ഐപിഎൽ ചരിത്രത്തിൽ പുതിയ നേട്ടം കുറിച്ചു.

ലീഗിൽ 30 ഇന്നിംഗ്‌സുകൾക്ക് ശേഷം ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ ബാറ്ററായി അദ്ദേഹം മാറി. ഏപ്രിൽ 9 ന് രാജസ്ഥാൻ റോയൽസിനെതിരെ നേടിയ 82 റൺസിന്റെ മികച്ച പ്രകടനത്തോടെ സുദർശന്റെ റൺ സമ്പാദ്യം 1,307 ആയി ഉയർന്നു. ഇതോടെ ക്രിസ് ഗെയ്ൽ (1,141), കെയ്ൻ വില്യംസൺ (1,096), മാത്യു ഹെയ്ഡൻ (1,082) തുടങ്ങിയ ഇതിഹാസങ്ങളെ അദ്ദേഹം മറികടന്നു.
ഷോൺ മാർഷ് മാത്രമാണ് ഐപിഎല്ലിൽ ആദ്യ 30 ഇന്നിംഗ്‌സുകളിൽ സുദർശനെക്കാൾ കൂടുതൽ റൺസ് (1,328) നേടിയത്.