കേപ്ടൗണിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിനിടെ വലത് കണങ്കാലിന് പരിക്കേറ്റ പാകിസ്ഥാൻ ഓപ്പണർ സെയ്ം അയൂബിന് ആറാഴ്ചത്തേക്ക് മത്സര ക്രിക്കറ്റിൽ നിന്ന് മാറി നിൽക്കേണ്ടി വരും. മത്സരത്തിൻ്റെ ആദ്യ ദിനത്തിൽ ഉണ്ടായ പരിക്ക്, വരാനിരിക്കുന്ന ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ താരം പങ്കെടുക്കുന്നതും സംശയത്തിലാക്കി.
ഏഴാം ഓവറിൽ ഫീൽഡ് ചെയ്യുന്നതിനിടെ അയൂബിൻ്റെ കണങ്കാലിന് പരിക്കേറ്റതിനെ തുടർന്ന് ഗ്രൗണ്ടിന് പുറത്തേക്ക് പോകാൻ നിർബന്ധിതനാവുക ആയിരുന്നു സംഭവം. എംആർഐ കണങ്കാലിൽ ഒടിവ് സ്ഥിരീകരിച്ചു, ഫെബ്രുവരി 19 ന് കറാച്ചിയിൽ ആണ് ചാമ്പ്യൻസ് ട്രോഫി ആരംഭിക്കുന്നത്.
22 കാരനായ അയൂബ്, ഏകദിനത്തിൽ 64.37 ശരാശരിയുള്ള താരമാണ്. അടുത്തിടെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ട് സെഞ്ച്വറികളും നേടിയിരുന്നു.