ബ്രയാന്‍ ലാറയെക്കാള്‍ പുറത്താക്കുവാന്‍ പ്രയാസം സച്ചിന്‍ ടെണ്ടുല്‍ക്കറെ ആയിരുന്നുവെന്ന് അഭിപ്രായപ്പെട്ട് മുന്‍ ഓസ്ട്രേലിയന്‍ പേസര്‍ ജേസണ്‍ ഗില്ലെസ്പി. ഇരു ബാറ്റ്സ്മാന്മാരും ലോക ക്രിക്കറ്റില്‍ മികച്ചവരായിരുന്നുവെങ്കിലും തനിക്ക് കൂടുതല്‍ പ്രയാസം സച്ചിനെതിരെ പന്തെറിയുകയായിരുന്നുവെന്നാണ് ജേസണ്‍ ഗില്ലെസ്പി വ്യക്തമാക്കിയത്.
ലാറ 2007 ലോകകപ്പിന് ശേഷം സച്ചിന്‍ 2013ലുമാണ് തങ്ങളുടെ കരിയറുകള്‍ക്ക് വിരാമമിട്ടത്. എന്നാല്‍ സച്ചിനെക്കാളും കൂടുതല്‍ ആക്രമകാരി ലാറയായിരുന്നുവെന്ന് ഗില്ലെസ്പി വ്യക്തമാക്കി. ഇരു താരങ്ങളും ബൗളര്‍മാരെ കടന്നാക്രമിക്കുമെന്ന് ഉറപ്പാണെങ്കിലും തനിക്ക് സച്ചിന്റെ വിക്കറ്റ് നേടുവാനാണ് കൂടുതല്‍ പ്രയാസമെ്നനാണ് തോന്നുന്നതെന്ന് ഗില്ലെസ്പി സൂചിപ്പിച്ചു.
ലാറ കൂടുതല്‍ അവസരം തരുമെന്നാണ് തനിക്ക് തോന്നിയതെന്നും സച്ചിന്റെ പ്രതിരോധം ഭേദിക്കുക പ്രയാസമായിരുന്നുവെന്നും ഗില്ലെസ്പി അഭിപ്രായപ്പെട്ടു. 1996 മുതല്‍ 2006വരെയുള്ള പത്ത് വര്‍ഷത്തെ കരിയറില്‍ ഗില്ലെസ്പി 71 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും 97 ഏകദിനങ്ങളില്‍ നിന്ന് യഥാക്രമം 259ഉം 142 വിക്കറ്റുമാണ് നേടിയത്.