പരിശീലകനായി ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറും

Staff Reporter

ഓസ്ട്രേലിയയെ നടുക്കിയ തീപിടുത്തത്തിൽ പെട്ടവരെ സഹായിക്കാൻ വേണ്ടി നടത്തുന്ന ദുരിതാശ്വാസ മത്സരത്തിന് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ പരിശീലകനാകും. സച്ചിൻ ടെണ്ടുൽക്കറെ കൂടാതെ വെസ്റ്റിൻഡീസ് ഇതിഹാസം കൗർട്ടിനി വാൽഷും പരിശീലകനായി ഉണ്ടാവും. ബിഗ് ബാഷ് ഫൈനലിനൊപ്പം വോൺ ഇലവനും പോണ്ടിങ് ഇലവനും തമ്മിലുള്ള മത്സരം നടത്താനാണ് ക്രിക്കറ്റ് ഓസ്ട്രേലിയ തീരുമാനിച്ചത്.

ഫെബ്രുവരി 8നാണ് ബുഷ്ഫയർ ക്രിക്കറ്റ് ബാഷ് നടത്താൻ ക്രിക്കറ്റ് ഓസ്ട്രേലിയ തീരുമാനിച്ചത്. ജനുവരി 31ന് നടക്കുന്ന ക്വാളിഫൈയർ മത്സരങ്ങൾ കഴിഞ്ഞാൽ മാത്രമേ മത്സരത്തിന് വേദി തീരുമാനമാവുകയുള്ളു. റിക്കി പോണ്ടിങ്ങിനെയും ഷെയ്ൻ വോണിനെയും കൂടാതെ മുൻ ഓസ്‌ട്രേലിയൻ താരങ്ങളായ ആദം ഗിൽക്രിസ്റ്, ജസ്റ്റിൻ ലാങ്ങർ, ബ്രെറ്റ് ലി, ഷെയിൻ വാട്സൺ, മിച്ചൽ ക്ലാർക്ക് എന്നിവരും ഈ മത്സരത്തിൽ പങ്കെടുക്കും. ഓസ്ട്രേലിയയിൽ ഈയിടെ നടന്ന തീപിടുത്തത്തിൽ ലക്ഷകണക്കിന് മൃഗങ്ങൾ മരിച്ചിരുന്നു. തീപിടുത്തത്തിൽ കഷ്ട്ടപെട്ടവർക്ക് വേണ്ടി മത്സരത്തിൽ നിന്ന് ലഭിക്കുക തുക ഉപയോഗിക്കുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കി.