സച്ചിൻ ടെണ്ടുൽക്കറുടെ പ്രതിമ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ അനാച്ഛാദനം ചെയ്യും

Newsroom

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ പ്രതിമ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നാളെ അനാച്ഛാദനം ചെയ്യും. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ലോകകപ്പ് മത്സരത്തിന്റെ തലേന്ന് ആകും അനാച്ഛാദനം ചെയ്യുന്നത്. സച്ചിന്റെ 50-ാം ജന്മദിനവുമായി ബന്ധപ്പെട്ട് ആയിരുന്നു സച്ചിന്റെ പ്രതിമ സ്ഥാപിക്കാനുള്ള പ്രഖ്യാപനം വന്നത്. സ്റ്റേഡിയത്തിനുള്ളിലെ സച്ചിൻ ടെണ്ടുൽക്കർ സ്റ്റാൻഡിനോട് ചേർന്നാണ് പ്രതിന സ്ഥാപിച്ചിരിക്കുന്നത്.

സച്ചിൻ 192305

അനാച്ഛാദന ചടങ്ങിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, സച്ചിൻ ടെണ്ടുൽക്കർ, ബിസിസിഐ സെക്രട്ടറി ജയ് ഷാ, ട്രഷറർ ആശിഷ് ഷെലാർ, മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ (എംസിഎ) ഉദ്യോഗസ്ഥർ ഉൾപ്പെടെ വിവിധ പ്രമുഖർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.