ക്രിക്കറ്റില്‍ മാന്യതയുടെ പ്രതിരൂപമായാണ് സച്ചിന്‍ ടെണ്ടുല്‍ക്കറെ കണക്കാക്കുന്നത്. രണ്ട് പതിറ്റാണ്ടുകള്‍ക്ക് മേലുള്ള കരിയറിലെ വിവാദങ്ങളില്‍ നിന്ന് താരം പൊതുവേ വിട്ട് നില്‍ക്കാറാണ് പതിവ്. കൂടാതെ ഫീല്‍ഡില്‍ മറ്റു താരങ്ങളുമായി ഉരസലുകളിലും താരം ഉള്‍പ്പെട്ട് കണ്ടിട്ടില്ല. അതേ സമയം താന്‍ അത്തരത്തില്‍ ഒരിക്കല്‍ പെരുമാറിയിട്ടുണ്ടെന്നാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തന്നെ വെളിപ്പെടുത്തുന്നത്.
2000ല്‍ ഐസിസി നോക്ക്ഔട്ട് ട്രോഫിയില്‍ ഓസ്ട്രേലിയയെ നേരിടുമ്പോളാണ് സംഭവം എന്ന് പറഞ്ഞു. നയറോബിയിലെ വിക്കറ്റ് മോശമായിരുന്നുവെന്നും മക്ഗ്രാത്തിനെ പോലുള്ള ബൗളര്‍ക്കെതിരെ ബാറ്റ് ചെയ്യുക പ്രയാസമായിരുന്നുവെന്നും താരം വ്യക്തമാക്കി. താനും സൗരവ് ഗാംഗുലിയും ചര്‍ച്ച ചെയ്ത് ചില മൈന്‍ഡ് ഗെയിമുകള്‍ കളിച്ചാല്‍ മാത്രമേ ഈ വിക്കറ്റില്‍ ഓസീസ് താരത്തിനെതിരെ റണ്‍സ് നേടാനാകൂ എന്ന് പറഞ്ഞിരുന്നു.
താന്‍ മക്ഗ്രാത്തിനെ പ്രകോപിപ്പിക്കുവാനായി ഒന്ന് രണ്ട് കാര്യങ്ങള്‍ പറഞ്ഞുവെന്നും അത് താരത്തെ ആശ്ചര്യപ്പെടുത്തിയെന്നും സച്ചിന്‍ വ്യക്തമാക്കി.അതിന് ശേഷം താന്‍ മക്ഗ്രാത്തിനെതിരെ അപകടകരമായ ഷോട്ടുകള്‍ കളിക്കാന്‍ ആയിയെന്നും റണ്‍സ് വന്നുവെന്നും സച്ചിന്‍ വ്യക്തമാക്കി.
മക്ഗ്രാത്തിനെ ദേഷ്യം പിടിപ്പിച്ച് തന്റെ ശരീരത്തിലേക്ക് പന്തെറിയിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യമെന്ന് സച്ചിന്‍ വെളിപ്പെടുത്തി. താനും സൗരവും പലപ്പോഴും ബീറ്റണ്‍ ആയെങ്കിലും വിചാരിച്ചത് പോലെ കാര്യങ്ങള്‍ നടന്നുവെന്നും സച്ചിന്‍ വെളിപ്പെടുത്തി.
മൂന്ന് സിക്സുകള്‍ അടക്കം സച്ചിന്‍ അന്ന് 38 റണ്‍സാണ് നേടിയത്. യുവരാജ് സിംഗ് 84 റണ്‍സ് നേടിയതിന്റെ ബലത്തില്‍ ഇന്ത്യ ഓസ്ട്രേലിയയെ 2 റണ്‍സിന് പരാജയപ്പെടുത്തി പിന്നീട് സെമിയിലേക്ക് കടന്നു.