സച്ചിൻ ആശുപത്രി വിട്ടു

- Advertisement -

കൊറോണ കാരണം ആശുപത്രിയിൽ ആയിരുന്ന സച്ചിൻ ടെൻഡുൽക്കർ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയി. സച്ചിൻ കൊറോണ നെഗറ്റീവ് ആയി. വീട്ടിൽ എത്തി എങ്കിലും ഒരു ആഴ്ച കൂടെ ക്വാരന്റൈനിൽ സച്ചിൻ കഴിയും. റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിൽ ആയിരുന്നു സച്ചിൻ കരുതലായി കഴിഞ്ഞിരുന്നത്. മാർച്ച് 27ന് ആയിരുന്നു സച്ചിൻ കൊറോണ പോസിറ്റീവ് ആണെന്ന് പ്രഖ്യാപിച്ചത്. റോഡ് സേഫ്റ്റി സീരീസിൽ പങ്കെടുത്തതിന് പിന്നാലെയാണ് സച്ചിൻ കൊറോണ പോസിറ്റീവ് ആയത്. സച്ചിൻ മാത്രമല്ല പഠാൻ സഹോദരന്മാരും ബദ്രിനാഥും ഒക്കെ റോഡ് സൈഫ്റ്റി ടൂർണമെന്റിനു ശേഷം കൊറോണ പോസിറ്റീവ് ആയിരുന്നു.

Advertisement