ബി.സി.സി.ഐ ജനറൽ മാനേജർ സ്ഥാനത്ത് നിന്ന് മുൻ ഇന്ത്യൻ താരം സാബ കരീം പുറത്തേക്ക്. ഉടൻ തന്നെ വിഷയത്തിൽ ബി.സി.സി.ഐയുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രതികരണമുണ്ടാവുമെന്നാണ് കരുതപ്പെടുന്നത്. 2017ലാണ് സാബ കരീം ബി.സി.സി.ഐയുടെ ജനറൽ മാനേജറാവുന്നത്.
ഇന്ത്യയിലെ ആഭ്യന്തര ക്രിക്കറ്റിന്റെ രൂപരേഖയിൽ ബി.സി.സി.ഐക്ക് തൃപ്തി വരാതിരുന്നതിനെ തുടർന്ന് സാബ കരീമിനോട് രാജി വെക്കാൻ ബി.സി.സി.ഐ ആവശ്യപ്പെട്ടതാണെന്നും വാർത്തകൾ ഉണ്ട്. കഴിഞ്ഞ ആഴ്ച ബി.സി.സി.ഐ സി.ഇ.ഓ ആയിരുന്ന രാഹുൽ ജോഹ്‌രിയുടെ രാജി ബി.സി.സി.ഐ സ്വീകരിച്ചിരുന്നു.
ഇന്ത്യക്ക് വേണ്ടി ഒരു ടെസ്റ്റ് മത്സരവും 34 ഏകദിന മത്സരങ്ങളും കളിച്ച താരമാണ് സാബ കരീം. രാഹുൽ ജോഹ്‌രി ബി.സി.സി.ഐ സി.ഇ.ഓയായിരുന്ന കാലത്താണ് സാബ കരീം ബി.സി.സി.ഐ ജനറൽ മാനേജർ സ്ഥാനത്ത് എത്തിയത്.