പ്രഥമ SA20 കിരീടം സൺ റൈസേഴ്സ് സ്വന്തമാക്കി

Newsroom

Picsart 23 02 12 20 33 56 180
Download the Fanport app now!
Appstore Badge
Google Play Badge 1

പ്രിട്ടോറിയ ക്യാപിറ്റൽസിനെതിരായ ഫൈനൽ മത്സരത്തിൽ തകർപ്പൻ വിജയം നേടിക്കൊണ്ട് സൺറൈസേഴ്സ് ഈസ്റ്റേൺ കേപ് SA20 ചലഞ്ചിലെ പ്രഥമ ചാമ്പ്യന്മാരായി. സൺറൈസേഴ്‌സ് ഈസ്റ്റേൺ കേപ് 4 വിക്കറ്റിന് ആണ് ഇന്ന് ജയിച്ചത്. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന അവസാന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പ്രിട്ടോറിയ ക്യാപിറ്റൽസ് 19.3 ഓവറിൽ 135 റൺസ് ആണ് നേടിയത്.

സൺ റൈസേഴ്ശ് SA20 23 02 12 20 34 10 450

കുശാൽ മെൻഡിസ് 19 പന്തിൽ 21 റൺസും, നീഷാം 21 പന്തിൽ 19 റൺസും നേടി. ഈ ശ്രമങ്ങൾക മതിയായില്ല അവർക്ക് നല്ല സ്കോർ ഉയർത്താൻ. വാൻ ഡെർ മെർവെ 31 റൺസ് മാത്രം നൽകി 4 വിക്കറ്റ് വീഴ്ത്തി സൺറൈസേഴ്‌സ് ഈസ്റ്റേൺ കേപ്പ് ബൗളർമാരിൽ മികച്ചു നിന്നും, ഒട്ട്‌നിയൽ ബാർട്ട്‌മാൻ 2വിക്കറ്റും വീഴ്ത്തി.

മറുപടിയായി ഇറങ്ങിയ സൺറൈസേഴ്‌സ് ഈസ്റ്റേൺ കേപ്പിന് ശക്തമായ തുടക്കമാണ് ലഭിച്ചത്. ആദം റോസിംഗ്ടൺ 30 പന്തിൽ 57 റൺസും ക്യാപ്റ്റൻ എയ്ഡൻ മാർക്രം 19 പന്തിൽ 26 റൺസും നേടി അവരെ മുന്നിൽ നിന്ന് നയിച്ചു. പെട്ടെന്ന് ചില വിക്കറ്റുകൾ നഷ്ടമായെങ്കിലും, 16.2 ഓവറിൽ 137/6 എന്ന നിലയിൽ വിജയലക്ഷ്യം മറികടക്കാൻ അവർക്ക് കഴിഞ്ഞു.