ജയിച്ചില്ലെങ്കിലും ദക്ഷിണാഫ്രിക്ക മെച്ചപ്പെട്ടുവെന്ന് തോന്നി – എയ്ഡന്‍ മാര്‍ക്രം

Sports Correspondent

മൂന്നാം ടി20യിലും ഓസ്ട്രേലിയയോട് അടിയറവ് പറഞ്ഞുവെങ്കിലും ടീം ഇത്തവണ മെച്ചപ്പെട്ടതായാണ് തനിക്ക് തോന്നുന്നതെന്ന് പറഞ്ഞ് ദക്ഷിണാഫ്രിക്കന്‍ നായകന്‍ എയ്ഡന്‍ മാര്‍ക്രം. മൂന്നാം ടി20യിൽ 190 റൺസ് ബാറ്റിംഗിൽ ദക്ഷിണാഫ്രിക്ക നേടിയെങ്കിലും ഓസ്ട്രേലിയ ആ ലക്ഷ്യം അനായാസം മറികടക്കുകയായിരുന്നു. തുടക്കത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച രീതിയിൽ ബാറ്റ് ചെയ്യാനായില്ലെങ്കിലും ഡൊണാവന്‍ ഫെരൈരയുടെ ബാറ്റിംഗ് ടീമിനെ മികച്ച സ്കോറിലേക്ക് എത്തിച്ചുവെന്ന് മാര്‍ക്രം വ്യക്തമാക്കി.

ഏകദിന പരമ്പര ആരംഭിയ്ക്കുവാനിരിക്കവേ ഒട്ടേറെ പാഠങ്ങളുമായി മുന്നോട്ട് പോകുവാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് ആയിട്ടുണ്ടെന്നും ഇന്നലത്തെ ബാറ്റിംഗ് പ്രകടനത്തിൽ ടീം മാനേജ്മെന്റ് സന്തുഷ്ടരായിരുന്നുവെന്നും മാര്‍ക്രം കൂട്ടിചേര്‍ത്തു.