സ്റ്റെയിനില്ല, ക്രിസ്റ്റ്യന്‍ ജോങ്കറിനു അരങ്ങേറ്റം, ദക്ഷിണാഫ്രിക്ക ബൗളിംഗ് തിരഞ്ഞെടുത്തു

Sports Correspondent

സിംബാബ്‍വേയ്ക്കെതിരെയുള്ള ആദ്യ ഏകദിനത്തില്‍ ദക്ഷിണാഫ്രിക്ക ബൗളിംഗ് തിരഞ്ഞെടുത്തു. ഏകദിന ടീമിലേക്ക് ഡെയില്‍ സ്റ്റെയിന്‍ മടങ്ങിയെത്തുന്നത് കാത്തിരുന്ന ദക്ഷിണാഫ്രിക്കന്‍ ആരാധകര്‍ക്ക് നിരാശ നല്‍കി താരം ഇന്ന് അന്തിമ ഇലവനില്‍ ഇടം പിടിച്ചില്ല. അതേ സമയം ദക്ഷിണാഫ്രിക്ക ഓള്‍റൗണ്ടര്‍ ക്രിസ്റ്റ്യന്‍ ജോങ്കറിനു അരങ്ങേറ്റം നല്‍കുന്നുണ്ട്.

ഫാഫ് ഡു പ്ലെസിയുടെ അഭാവത്തില്‍ ജീന്‍ പോള്‍ ഡുമിനിയാണ് ദക്ഷിണാഫ്രിക്കയെ നയിക്കുന്നത്.

സിംബാബ്‍വേ: സോളമന്‍ മിര്‍, ഹാമിള്‍ട്ടണ്‍ മസകഡ്സ, ക്രെയിഗ് ഇര്‍വിന്‍, ബ്രണ്ടന്‍ ടെയിലര്‍, ഷോണ്‍ വില്യംസ്, പീറ്റര്‍ മൂര്‍, എല്‍ട്ടണ്‍ ചിഗുംബുറ, കൈല്‍ ജാര്‍വിസ്, ബ്രണ്ടവന്‍ മാവുട്ട, വെല്ലിംഗ്ടണ്‍ മസകഡ്സ, ടെണ്ടായി ചതാര

ദക്ഷിണാഫ്രിക്ക: ഡീന്‍ എല്‍ഗാര്‍, എയ്ഡന്‍ മാര്‍ക്രം, റീസ ഹെന്‍ഡ്രിക്സ്, ജീന്‍ പോള്‍ ഡുമിനി, ഹെയിന്‍റിച്ച് ക്ലാസ്സെന്‍, ക്രിസ്റ്റ്യന്‍ ജോങ്കര്‍, വില്യം മുള്‍ഡര്‍, ആന്‍ഡിലേ ഫെഹ്ലുക്വായോ, കാഗിസോ റബാഡ, ഇമ്രാന്‍ താഹിര്‍, ലുംഗിസാനി ഗിഡി