ജോഹാന്നസ്ബര്‍ഗിൽ 320 റൺസിന് ഓള് ഔട്ട് ആയി ദക്ഷിണാഫ്രിക്ക. ഒന്നാം ദിവസത്തെ സ്കോറായ 311/7 എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്കയുടെ ഇന്നിംഗ്സ് 3 ഓവറുകള്‍ കൂടി മാത്രമാണ് നീണ്ട് നിന്നത്.
കൈൽ മയേഴ്സ് 17 റൺസ് നേടിയ ക്ലാസ്സനെ പുറത്താക്കിയപ്പോള്‍ അവസാന രണ്ട് വിക്കറ്റും അൽസാരി ജോസഫ് നേടി. 96 റൺസ് നേടിയ എയ്ഡന്‍ മാര്‍ക്രം ആണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍. ടോണി ഡി സോര്‍സി 85 റൺസും ഡീൻ എൽഗാര്‍ 42 റൺസും നേടി.
വെസ്റ്റിന്‍ഡീസിനായി അൽസാരി ജോസഫ്, കൈൽ മയേഴ്സ്, ഗുഡകേഷ് മോട്ടി എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് നേടി.




![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)



