സെഞ്ചൂറിയനിൽ നടക്കുന്ന ഇന്ത്യ ദക്ഷിണാഫ്രിക്ക ടെസ്റ്റിന്റെ രണ്ടാം ദിനം കളി തുടങ്ങാൻ ഇതുവരെ ആയില്ല. മഴ കാരണം കളി വൈകുകയാണ്. ഇപ്പോൾ നേരത്തെ ലഞ്ചിന് അമ്പയർമാർ വിധിച്ചിരിക്കുകയാണ്. ലഞ്ചിന് ശേഷം വീണ്ടും ഗ്രൗണ്ട് പരിശോധിച്ച് കളി ആരംഭിക്കാൻ പറ്റുമോ എന്ന് തീരുമാനിക്കും. ഇന്നലെ ആദ്യ ദിനം ഇന്ത്യ 272/3 എന്ന നിലയിലായിരുന്നു മത്സരം അവസാനിപ്പിച്ചത്. 122 റൺസുമായി രാഹുലും 40 റൺസുമായി രഹാനെയുമാണ് ക്രീസിൽ ഉണ്ടായിരുന്നത്. ഇന്ന് ബാറ്റു ചെയ്ത് 400നു മേലെ സ്കോർ എടുക്കാൻ ആയിരുന്നു ഇന്ത്യയുടെ ഉദ്ദേശം.