ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് പരമ്പരയ്കുള്ള ന്യൂസിലൻഡ് ടീം പ്രഖ്യാപിച്ചു, കെയ്ൻ വില്യംസൺ ടീമിൽ

Newsroom

ന്യൂസിലൻഡ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ തങ്ങളുടെ വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള 14 അംഗ ടീമിനെ പ്രഖ്യാപിച്ചു. ഫെബ്രുവരി 4 ന് ആരംഭിക്കുന്ന പരമ്പരയിൽ 2 ടെസ്റ്റ് മത്സരങ്ങൾ കളിക്കും. 14 അംഗ ടീമിൽ 7 അൺക്യാപ്പ്ഡ് കളിക്കാരെ ദക്ഷിണാഫ്രിക്ക ഉൾപ്പെടുത്തിയിട്ടുണ്ട്.

Picsart 24 01 26 10 53 42 130

കെയ്ൻ വില്യംസൺ സ്ക്വാഡിൽ തിരികകെയെത്തി. അദ്ദേഹം പരമ്പര ആരംഭിക്കും മുമ്പ് ഫിറ്റ്നസ് വീണ്ടെടുക്കും എന്ന് ന്യൂസിലൻഡ് അറിയിച്ചു. അടുത്തിടെ അവസാനിച്ച പാകിസ്ഥാനെതിരായ ടി20 ഐ പരമ്പരയിലെ അവസാന മൂന്ന് മത്സരങ്ങളിൽ വില്യംസൺ കളിച്ചിരുന്നില്ല.

വില്ല്യംസണിനൊപ്പം, പരിക്കേറ്റ മറ്റ് ടോം ബ്ലണ്ടെൽ, കൈൽ ജാമിസൺ എന്നിവരും 14 അംഗ ടീമിൽ ഉണ്ട്.

New Zealand squad vs South Africa
Tim Southee, Tom Blundell, Devon Conway, Matt Henry, Kyle Jamieson, Tom Latham, Daryl Mitchell, Will O’Rourke (second Test only), Glenn Phillips, Rachin Ravindra, Mitch Santner, Neil Wagner, Kane Williamson, Will Young