രണ്ടാം ഇന്നിങ്സിൽ ദക്ഷിണാഫ്രിക്കയുടെ 3 വിക്കറ്റ് നഷ്ടം

Newsroom

Picsart 24 01 03 21 16 07 607
Download the Fanport app now!
Appstore Badge
Google Play Badge 1

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ടെസ്റ്റിന്റെ ആദ്യ ദിനം അവസാനിക്കുമ്പോൾ ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിംഗ്സിൽ പൊരുതുന്നു. അവർ 62-3 എന്ന നിലയിലാണ്. ഇപ്പോഴും ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സ് ലീഡ് മറികടക്കാൻ അവർക്ക് 36 റൺസ് കൂടെ വേണം. 12 റൺസ് എടുത്ത എൽഗറിനെയും 1 റൺ എടുത്ത സോർസിയെയും മുകേഷ് കുമാർ പുറത്താക്കി. 1 റൺ എടുത്ത സ്റ്റബ്സിനെ ബുമ്രയും പുറത്താക്കി.

ദക്ഷിണാഫ്രിക്ക 24 01 03 21 16 25 201

ഇപ്പോൾ 36 റണ്ണുമായി മക്രവും 7 റണ്ണുമായി ബെഡിങ്ഹാമുമാണ് ക്രീസിൽ ഉള്ളത്. നേരത്തെ ഇന്ത്യ ആദ്യ ഇന്നിങ്സ് ലീഡ് നേടിയിരുന്നു. 153 റണ്ണിന് പുറത്തായ ഇന്ത്യ 98 റൺസിന്റെ ലീഡാണ് നേടിയത്. ആദ്യം ബാറ്റു ചെയ്ത ദക്ഷിണാഫ്രിക്ക 55 റണ്ണിന് ഓളൗട്ട് ആയിരുന്നു. ഇന്ത്യ മെച്ചപ്പെട്ട സ്കോറിൽ എത്തും എന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു എങ്കിലും അവസാന 153-4 എന്ന നിലയിൽ നിന്ന് 153-10 എന്നാവുക ആയിരുന്നു. ഒരു റൺ പോലും എടുക്കാതെ ആണ് ഇന്ത്യക്ക് അവസാന ആറ് വിക്കറ്റുകൾ നഷ്ടമായത്.

Picsart 24 01 03 19 38 27 788

അവസാന നാലു ഇന്ത്യൻ ബാറ്റർമാർ ഡക്കിൽ പോയി. ആകെ 6 താരങ്ങളാണ് ഡക്കിൽ ഔട്ട് ആയത്. 46 റൺ എടുത്ത കോഹ്ലി, 39 റൺ എടുത്ത രോഹിത്, 36 റൺ എടുത്ത് ഗിൽ, രാഹുൽ 8 എന്നിവർ മാത്രമാണ് ഇന്ത്യക്ക് ആയി റൺ നേടിയത്. ദക്ഷിണാഫ്രിക്കക്ക് ആയി റബാഡ,ബർഗർ, എങിഡി എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

ഇന്ന് ആദ്യം ബാറ്റു ചെയ്യാൻ തീരുമാനിച്ച ദക്ഷിണാഫ്രിക്ക ഇന്ത്യൻ പേസർക്ക് മുന്നിൽ ആകെ വിറച്ചിരുന്നു. ദക്ഷിണാഫ്രിക്ക വെറും 23.2 ഓവറിൽ 55 റണ്ണിന് ഓളൗട്ട് ആയി.

ഇന്ത്യ 24 01 03 15 24 20 629

ആറ് വിക്കറ്റ് എടുത്ത സിറാജ് ആണ് ദക്ഷിണാഫ്രിക്കയെ തകർത്തത്. ദക്ഷിണാഫ്രിക്കൻ ബാറ്റിംഗ് നിരയിൽ ആകെ രണ്ട് താരങ്ങൾ മാത്രമെ രണ്ടക്കം കടന്നുള്ളൂ. 15 റൺസ് എടുത്ത കരെൽ വെരെയ്നെ ആണ് ടോപ് സ്കോറർ ആയത്. 12 റൺസ് എടുത്ത ബെഡിങ്ഹാം ആണ് രണ്ടക്കം കണ്ട മറ്റൊരു ബാറ്റർ.

മക്രം 2, എൽഗർ 4, സോർസി 2, സ്റ്റബ്സ് 3, യാൻസൻ 0 എന്നിവർ നിരാശപ്പെടുത്തി. സിറാജ് 9 ഓവറിൽ നിന്ന് 15 റൺസ് വഴങ്ങി 6 വിക്കറ്റ് വീഴ്ത്തി. സിറാജിന്റെ ടെസ്റ്റിലെ മൂന്നാം അഞ്ചു വിക്കറ്റാണിത്. ബുമ്ര 25 റൺസ് വഴങ്ങി 2 വിക്കറ്റും, മുകേഷ് കുമാർ ഒരു റൺസ് പോലും വഴങ്ങാതെ 2 വിക്കറ്റും വീഴ്ത്തി.