സീസണിലെ ആദ്യ ജയം ലക്ഷ്യമിട്ട് രാജസ്ഥാൻ റോയൽസ് (ആർആർ) ഗുവാഹത്തിയിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ (കെകെആർ) നേരിടും. രണ്ട് ടീമുകളും അവരുടെ ആദ്യ മത്സരങ്ങൾ പരാജയപ്പെട്ടിരുന്നു. സഞ്ജുവിന് പരിക്ക് ആയതിനാൽ ഇന്നും റിയാൻ പരാഗ് ആയിരിക്കും ക്യാപ്റ്റൻ. സഞ്ജു ഇമ്പാക്റ്റ് പ്ലയർ ആയി കളിക്കും.

സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ ആദ്യ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന്റെ ബൗളിംഗ് സമ്പൂർണ്ണ പരാജയമായിരുന്നു. ആർച്ചർ ഉൾപ്പെടെയുള്ള ബൗളർമാർ ഇന്ന് ഫോമിലേക്ക് ഉയരും എന്ന് രാജസ്ഥാൻ പ്രതീക്ഷിക്കുന്നു.
റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനോട് ആണ് കെകെആർ ആദ്യ മത്സരത്തിൽ പരാജയപ്പെട്ടത്. ഉയർന്ന സ്കോറിംഗ് മത്സരങ്ങൾക്ക് പേരുകേട്ട ഗുവാഹത്തിയിലെ റൺ-ഫെസ്റ്റ് തന്നെ ഇന്ന് കാണാൻ ആകും.