രാജസ്ഥാൻ റോയൽസിന് ആദ്യ വിജയം!! ത്രില്ലറിൽ CSKയെ തോൽപ്പിച്ചു

Newsroom

Picsart 25 03 30 23 11 20 289

ഇന്ത്യൻ പ്രീമിയർ ലീഗ് 2025 സീസണിൽ രാജസ്ഥാൻ റോയൽസ് അവരുടെ ആദ്യ വിജയം സ്വന്തമാക്കി. ഇന്ന് ചെന്നൈ സൂപ്പർ കിങ്സിനെ നേരിട്ട രാജസ്ഥാൻ റോയൽസ് 6 റൺസിന്റെ വിജയമാണ് സ്വന്തമാക്കിയത്. രാജസ്ഥാൻ ഉയർത്തിയ 183 എന്ന വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈ സൂപ്പർ കിംഗ്സിന് 20 ഓവറിൽ 176 റൺസ് എടുക്കാൻ മാത്രമേ ആയുള്ളൂ.

1000120904

രാജസ്ഥാൻ സീസണിലെ ആദ്യ രണ്ടു മത്സരങ്ങളും പരാജയപ്പെട്ടിരുന്നു ചെന്നൈ സൂപ്പർ കിങ്സിന് ആകട്ടെ ഇത് മൂന്നു മത്സരങ്ങൾക്കിടയിൽ ഉള്ള രണ്ടാം പരാജയമാണ്.

ഇന്ന് ചെന്നൈ സൂപ്പർ കിംഗ്സ് തുടക്കം മുതൽ തന്നെ പതറി. അവർക്ക് തുടക്കത്തിൽ തന്നെ രചിൻ രവീന്ദ്രയെ (0) നഷ്ടമായി. പിന്നീട് ക്യാപ്റ്റൻ ഋതുരാജും തൃപ്പാത്തിയും ചേർന്ന് കൂട്ടുകെട്ട് പടുത്തു. അവർ സ്കോർ ഉയർത്താൻ പ്രയാസപ്പെട്ടു. തൃപ്പാത്തി 19 പന്തൽ 23 റൺസെടുത്ത് പുറത്തായി. പിറകെ വന്ന ശിവം ദൂബെ (18) വിജയശങ്കർ (11) എന്നിവരും നിരാശപ്പെടുത്തി.

എങ്കിലും ഒരു വശത്ത് റുതുരാജ് പൊരുതി നിന്നു. അദ്ദേഹം ജഡേജമായി കൂട്ടുച്ചേർന്ന് പൊരുതി നോക്കി‌. 16ആം ഓവറിൽ ഹസരംഗയുടെ പന്തിൽ റുതുരാജ് പുറത്തായി. 44 പന്തിൽ 63 റൺസാണ് റുതുരാജ് എടുത്തത്. ഇതിനു ശേഷം ധോണി ജഡേജക്ക് ഒപ്പം ചേർന്നു. അവസാന 4 ഓവറിൽ 54 റൺസ് ആയിരുന്നു സി എസ് കെയ്ക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. ഇത് 2 ഓവറിൽ 39 ആയി.

തുശാർ പാണ്ഡെ എറിഞ്ഞ 19ആം ഓവറിൽ 19 റൺസ് വന്നു. അവസാൻ ഓവറിൽ ജയിക്കാൻ 20 റൺസ്. ധോണി സ്ട്രൈക്കിൽ. സന്ദീപ് എറിഞ്ഞ ആദ്യ ബൗൾ വൈഡ്. 6 പന്തിൽ 19. അടുത്ത പന്ത ധോണിയെ ഒരു മനോഹര ക്യാച്ചിലൂടെ ഹെറ്റ്മെയർ പുറത്താക്കി. ധോണി 11 പന്തിൽ 16 റൺസുമായി പുറത്ത്. അടുത്ത രണ്ട് പന്തുകളിലും സിംഗിളുകൾ. 3 പന്തിൽ 17.

നാലാം പന്തിൽ ഒവേർട്ടൻ സിക്സ് പറത്തി. 2 പന്തിൽ 11. അടുത്ത പന്തിൽ ഡബിൾ മാത്രം. ഇതോടെ രാജസ്ഥാൻ ജയം ഉറപ്പിച്ചു.

ഇമന്ന് രാജസ്ഥാൻ റോയൽസ് ആദ്യം ബാറ്റു ചെയ്തു പൊരുതാവുന്ന സ്കോർ ആണ് നേടിയത്. 20 ഓവറിൽ അവർ 182/9 റൺസ് ആണ് എടുത്തത്. നിതീഷ് റാണയുടെ മികച്ച ഇന്നിംഗ്സ് ആണ് രാജസ്ഥാൻ റോയൽസിന് കരുത്തായത്.

Picsart 25 03 30 20 41 31 715

അവർക്ക് ഇന്ന് തുടക്കത്തിൽ തന്നെ ഓപ്പണർ ജയ്സ്വാളിനെ നഷ്ടമായിരുന്നു. 20 റൺസ് എടുത്ത് സഞ്ജു സാംസണും നിരാശ നൽകി. നിതീഷ് 36 പന്തിൽ നിന്നാണ് 81 റൺസ് അടിച്ചു കൂട്ടിയത്. 5 സിക്സും 10 ഫോറും നിതീഷ് അടിച്ചു. നിതീഷ് പുറത്തായ ശേഷം നല്ല കൂട്ടുകെട്ട് പടുക്കാൻ അവർക്ക് ആയില്ല.

പരാഗ് നേടിയ 37 റൺസ് ആണ് രാജസ്ഥാനെ മാന്യമായ സ്കോറിൽ എത്തിച്ചത്.