അൽ ഫത്തേഹിനെതിരെ 3-1 വിജയത്തോടെ അൽ-നാസർ സൗദി പ്രോ ലീഗിൽ തങ്ങളുടെ നല്ല ഫോം തുടർന്നു. മത്സരത്തിന്റെ 41-ാം മിനിറ്റിൽ മർവാനെ സാദേന്റെ സെൽഫ് ഗോൾ അൽ-നാസറിന് ലീഡ് നൽകി. 57-ാം മിനിറ്റിൽ മികച്ച ഒരു ഗോളിലൂടെ മുഹമ്മദ് സിമാക്കൻ ലീഡ് ഇരട്ടിയാക്കി.
87-ാം മിനിറ്റിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു തകർപ്പൻ ഷോട്ട് അവരുടെ വിജയം ഉറപ്പിച്ചു. 2025-ലെ റൊണാൾഡോയുടെ നാലാം ഗോളായിരുന്നു ഇത്. അൽ ഫത്തേഹ് വൈകി ഇരു ആശ്വാസ ഗോൾ നേടിയെങ്കിലും സന്ദർശകരെ ബുദ്ധിമുട്ടിക്കാൻ അതുകൊണ്ടായില്ല. റൊണാൾഡോ ഈ ഗോളോടെ സൗദി ലീഗിൽ ഈ സീസണിൽ 20 ഗോളിൽ എത്തി.
ഈ വിജയത്തോടെ, 17 മത്സരങ്ങളിൽ നിന്ന് 35 പോയിന്റുമായി അൽ-നാസർ ലീഗ് പട്ടികയിൽ മൂന്നാം സ്ഥാനത്ത് തുടരുന്നു.