ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ മുംബൈ രഞ്ജി ട്രോഫി ടീമിനൊപ്പം പരിശീലനം നടത്തും. ടെസ്റ്റ് ക്രിക്കറ്റിൽ തൻ്റെ ഫോം വീണ്ടെടുക്കാനായാണ് അദ്ദേഹം പരിശീലനത്തിനൊരുങ്ങുന്നത്. ഓസ്‌ട്രേലിയയിൽ ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ (ബിജിടി) മൂന്ന് ടെസ്റ്റുകളിൽ നിന്ന് 31 റൺസ് മാത്രമാണ് അദ്ദേഹം നേടിയത്.
അടുത്ത മത്സരത്തിന് മുന്നോടിയായി ടീമിൻ്റെ പരിശീലന സെഷനുകളിൽ ചേരാൻ മുംബൈയുടെ മുഖ്യ പരിശീലകൻ ഓംകാർ സലവിയെ രോഹിത് സമീപിച്ചതായി റിപ്പോർട്ടുണ്ട്.
ജനുവരി 23 ന് ആരംഭിക്കുന്ന രഞ്ജി ട്രോഫിയുടെ അടുത്ത റൗണ്ടിൽ മുംബൈ ടീം ജമ്മു കശ്മീരിനെ നേരിടും. മത്സരത്തിൽ രോഹിത് കളിക്കുമോ എന്നത് അനിശ്ചിതത്വത്തിലാണെങ്കിലും, അദ്ദേഹം ചൊവ്വാഴ്ച ടീമിനൊപ്പം പരിശീലനം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
2015ൽ ഉത്തർപ്രദേശിനെതിരെ രഞ്ജി ട്രോഫിയിലാണ് രോഹിത് അവസാനമായി മുംബൈയ്ക്ക് വേണ്ടി കളിച്ചത്.