ഇന്ത്യയുടെ ചാമ്പ്യൻസ് ട്രോഫി വിജയത്തിന് പിന്നാലെ രോഹിത് ശർമ്മയിൽ വിശ്വാസം അർപ്പിച്ച് ബി സി സി ഐ. ജൂൺ 20 ന് ഹെഡിംഗ്‌ലിയിൽ ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ പരമ്പരയ്ക്കുള്ള ടെസ്റ്റ് ക്യാപ്റ്റനായി രോഹിത് ശർമ്മ തുടരുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ന്യൂസിലൻഡിന് എതിരായ ടെസ്റ്റ് പരമ്പരയും ഓസ്ട്രേലിയക്ക് എതിരായ ടെസ്റ്റ് പരമ്പരയും നഷ്ടപ്പെട്ടതോടെ രോഹിതിന്റെ ക്യപ്റ്റൻസി ഒരുപാട് വിമർശനങ്ങൾ നേരിട്ടിരുന്നു. എന്നാൽ ചാമ്പ്യൻസ് ട്രോഫി ജയിച്ചതോടെ ബി സി സി ഐ രോഹിതിന് പൂർണ്ണ പിന്തുണ നൽകാൻ തന്നെ തീരുമാനിച്ചു.
36 കാരനായ രോഹിത് റെഡ്-ബോൾ ക്രിക്കറ്റിൽ തുടരാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.