ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശർമ്മ ടി20 ഇൻ്റർനാഷണലിൽ നിന്ന് വിരമിക്കാനുള്ള തീരുമാനത്തെക്കുറിച്ച് സംസാരിച്ചു, 2024 ലെ ഇന്ത്യയുടെ ടി20 ലോകകപ്പ് വിജയത്തിന് ശേഷമാണ് താൻ പിന്മാറാൻ തീരുമാനിച്ചതെന്ന് അദ്ദേഹം വിശദീകരിച്ചു. ജിതേന്ദ്ര ചൗക്‌സിയുമായി അടുത്തിടെ നടത്തിയ ഒരു പോഡ്‌കാസ്റ്റിൽ, വേറെ പ്രശ്നങ്ങൾ കാരണമല്ല താൻ വിരമിച്ചത് എന്നും പുതിയ പ്രതിഭകളെ ഉയർന്നുവരാൻ അനുവദിക്കാനുള്ള ആഗ്രഹമാണ് വിരമിക്കലിന് കാരണം എന്നും രോഹിത് പറഞ്ഞു.

“ഞാൻ ടി20യിൽ നിന്ന് വിരമിച്ചതിൻ്റെ ഒരേയൊരു കാരണം എനിക്ക് സമയം ലഭിച്ചതുകൊണ്ടാണ്. ഞാൻ ആ ഫോർമാറ്റ് ആസ്വദിച്ചു, 17 വർഷം കളിച്ചു, നന്നായി തന്നെ കളിച്ചു, 2024 ലോകകപ്പ് നേടി. എനിക്ക് മുന്നോട്ട് പോകാനുള്ള ഏറ്റവും നല്ല സമയമാണിത് എന്ന് തോന്നി. മറ്റ് കളിക്കാർ ഇന്ത്യക്കായി മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട്” രോഹിത് വിശദീകരിച്ചു.
ഏറ്റവും ചെറിയ ഫോർമാറ്റിൽ നിന്ന് വിരമിച്ചെങ്കിലും, എല്ലാ ഫോർമാറ്റുകളിലും കളിക്കാൻ തനിക്ക് ഇപ്പോഴും കഴിവുണ്ടെന്ന് രോഹിത് ഊന്നിപ്പറഞ്ഞു, തൻ്റെ മെന്റാലിറ്റിയും ആത്മവിശ്വാസവുമാണ് തൻ്റെ ദീർഘ കരിയറിന് കാരണമെന്ന് രോഹിത് പറഞ്ഞു. “ഫിറ്റ്‌നസ് നിങ്ങളുടെ മനസ്സിലാണ്, നിങ്ങൾ ചെറുപ്പവും കഴിവുമുള്ളവനാണെന്ന് നിങ്ങളുടെ ശരീരത്തോട് പറഞ്ഞാൽ, നിങ്ങൾക്ക് എപ്പോഴും ഉയർന്ന തലത്തിൽ പ്രകടനം നടത്താൻ കഴിയും.”














