ഓസ്‌ട്രേലിയയ്‌ക്കെതിരായ നിർണായക സിഡ്‌നി ടെസ്റ്റിൽ നിന്ന് ക്യാപ്റ്റൻ രോഹിത് ശർമ്മയെ ഒഴിവാക്കിയ ഇന്ത്യൻ ടീം മാനേജ്‌മെൻ്റിനെ രൂക്ഷമായി വിമർശിച്ച് നവജ്യോത് സിംഗ് സിദ്ദു. തൻ്റെ എക്‌സ് ഹാൻഡിൽ വഴി ശക്തമായ വാക്കുകളിലൂടെ, സിദ്ദു തീരുമാനത്തെ വിമർശിച്ചു. രോഹിതിൻ്റെ നിലവാരമുള്ള ഒരു ക്യാപ്റ്റനെ മാറ്റിനിർത്താൻ പാടില്ലായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.
“ഒരു ക്യാപ്റ്റനെ ഒരിക്കലും ടീമിൽ നിന്ന് ഒഴിവാക്കുകയോ സ്വയം ഒഴിവാകാനുള്ള ഓപ്ഷൻ നൽകുകയോ ചെയ്യരുത്. ഇത് തെറ്റായ സൂചനകൾ നൽകുന്നു,” സിദ്ദു പറഞ്ഞു. രോഹിത് ശർമ്മ മാനേജ്‌മെൻ്റിൽ നിന്ന് കൂടുതൽ ബഹുമാനവും വിശ്വാസവും അർഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.