2025 ലെ ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയും പാകിസ്ഥാനും നേർക്കുനേർ വരാനിരിക്കുന്നതിന് മുമ്പ് രോഹിത് ശർമ്മയെ പ്രശംസിച്ച് ഇതിഹാസ താരം യുവരാജ് സിംഗ് രംഗത്ത്. പാകിസ്താനെതിരെ രോഹിത് ശർമ്മ നിർണായക പ്രകടനം കാഴ്ചവയ്ക്കുമെന്ന് യുവരാജ് പറഞ്ഞു.

“രോഹിത് ശർമ്മ, ഫോമിലായാലും ഇല്ലെങ്കിലും ഞാൻ അദ്ദേഹത്തെ പിന്തുണക്കും. അദ്ദേഹം ഒരു മാച്ച് വിന്നർ ആണ്. ഏകദിന ക്രിക്കറ്റിൽ, വിരാട് കോഹ്ലിക്കൊപ്പം, അദ്ദേഹം ഇന്ത്യയുടെ ഏറ്റവും വലിയ മാച്ച് വിന്നറാണ്. രോഹിത് സ്ഥിരതയ്ക്ക് ആയി ബുദ്ധിമുട്ടുന്നുണ്ടെങ്കിലും അദ്ദേഹം റൺസ് നേടുന്നുണ്ടെങ്കിൽ, അത് എതിർ ടീമിന് അപകടകരമായിരിക്കു.” യുവരാജ് പറഞ്ഞു.
“അദ്ദേഹം ഫോമിലാണെങ്കിൽ, 60 പന്തിൽ സെഞ്ച്വറി നേടും. അതാണ് അദ്ദേഹത്തിന്റെ ഗുണം – അദ്ദേഹം കളിക്കാൻ തുടങ്ങിയാൽ, വെറും ഫോറുകൾ അടിക്കുക മാത്രമല്ല; സിക്സറുകൾ ഉപയോഗിച്ച് അദ്ദേഹം റോപ്പ് ക്ലിയർ ചെയ്യുന്നു. ഷോർട്ട് ബോളിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണ് അദ്ദേഹം. ആരെങ്കിലും 145-150 കിലോമീറ്റർ വേഗതയിൽ പന്തെറിഞ്ഞാലും, അത് അനായാസമായി ഹുക്ക് ചെയ്യാനുള്ള കഴിവ് രോഹിതിനുണ്ട്. അദ്ദേഹത്തിന്റെ സ്ട്രൈക്ക് റേറ്റ് എല്ലായ്പ്പോഴും 120-140 നും ഇടയിലാണ്, അദ്ദേഹത്തിന് ഒറ്റയ്ക്ക് നിങ്ങളെ കളി ജയിപ്പിക്കാൻ കഴിയും,” യുവരാജ് ജിയോ ഹോട്ട്സ്റ്റാറിൽ പറഞ്ഞു.