രോഹിത് ശർമ്മ ടി20 ലോകകപ്പിന്റെ അടുത്ത പതിപ്പിൽ കളിക്കില്ലെന്ന് മുൻ ഇന്ത്യ ക്രിക്കറ്റ് താരം വസീം ജാഫർ. ഓസ്‌ട്രേലിയയിൽ നടന്ന ടി20 ലോകകപ്പിന്റെ സെമി ഫൈനലിലെത്തിയ ടീമിൽ ശർമ്മയും കോഹ്‌ലിയും ഉണ്ടായിരുന്നു എങ്കിലും ഇരുവരും ഇന അധികം ടി20കൾ ഇന്ത്യക്കായി കളിക്കും എന്ന് തനിക്ക് തോന്നുന്നില്ല എന്ന് ജാഫർ പറയുന്നു.
വിരാട് കോഹ്‌ലിക്കും രോഹിത് ശർമ്മയ്ക്കും ടി20 പരമ്പരകളിൽ നിന്ന് വിശ്രമം അനുവദിച്ചത് നല്ലതാണ്. ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റുകൾ വരാനിരിക്കുന്നതും ഐപിഎല്ലും തുടർന്ന് ഏകദിന ലോകകപ്പും ഉള്ളതും കൊണ്ട് അവർ അതിൽ ശ്രദ്ധ കൊടുക്കട്ടെ. ഭാവിയിലേക്ക് നോക്കുമ്പോൾ, ടി20 യുവാക്കൾക്കുള്ളതാണ്. രോഹിത് ശർമ്മ അടുത്ത ടി20 ലോകകപ്പിൽ കളിക്കുന്നത് ഞാൻ കാണുനന്നില്ല. വിരാട് കോലി കളിച്ചേക്കാം, പക്ഷേ രോഹിത് ശർമ്മ തീർച്ചയായും അടുത്ത പതിപ്പിൽ കളിക്കില്ല. അദ്ദേഹത്തിന് ഇതിനകം തന്നെ 36 വയസ്സുണ്ട്, ”ജാഫർ പറഞ്ഞു.