ടി20 ക്രിക്കറ്റിൽ ഇന്ത്യൻ ടീമിനെ മുന്നോട്ട് നയിക്കാൻ ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മക്ക് കഴിയുമെന്ന് ഇന്ത്യൻ പരിശീലക സ്ഥാനത്ത് നിന്ന് സ്ഥാനം ഒഴിയുന്ന രവി ശാസ്ത്രി. നമീബിയക്കെതിരായ ടി20 മത്സരത്തിൽ ഇന്ത്യ ജയിച്ചതിന് പിന്നാലെയാണ് രോഹിത് ശർമ്മക്ക് ടി20 ക്രിക്കറ്റിൽ ഇന്ത്യയെ നയിക്കാൻ കഴിയുമെന്ന് രവി ശാസ്ത്രി പറഞ്ഞത്.
രോഹിത് കഴിവുള്ള ഒരു ക്യാപ്റ്റൻ ആണെന്നും ഐ.പി.എല്ലിൽ ഒരുപാട് കിരീടങ്ങൾ നേടാൻ താരത്തിന് കഴിഞ്ഞിട്ടുണ്ടെന്നും ഏറെ കാലമായി ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റൻ ആണെന്നും രവി ശാസ്ത്രി പറഞ്ഞു. നേരത്തെ ടി20 ലോകകപ്പോടെ ഇന്ത്യൻ ടി20 ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിയുമെന്ന് ക്യാപ്റ്റൻ വിരാട് കോഹ്‌ലി പ്രഖ്യാപിച്ചിരുന്നു. നമീബിയക്കെതിരായ മത്സരത്തിൽ ടോസ് സമയത്ത് തനിക്ക് ശേഷം രോഹിത് ശർമ്മ ഇന്ത്യൻ ടി20 ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ ആവുമെന്ന് വിരാട് കോഹ്‌ലി പറഞ്ഞിരുന്നു.