ഒരു ബാറ്റര്‍ക്ക് ഏറ്റവും പ്രയാസമേറിയതാണ് ദക്ഷിണാഫ്രിക്കയിലെ സാഹചര്യം – രോഹിത് ശര്‍മ്മ

Sports Correspondent

ഒരു ബാറ്റര്‍ എന്ന നിലയിൽ ഏറ്റവും പ്രയാസമേറിയ കാര്യമാണ് ദക്ഷിണാഫ്രിക്കയിൽ ബാറ്റ് ചെയ്യുക എ്ന്ന് പറഞ്ഞ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ടെസ്റ്റിന് മുമ്പ് സംസാരിക്കുകയായിരുന്നു രോഹിത് ശര്‍മ്മ. ദക്ഷിണാഫ്രിക്കയിൽ റൺസ് കണ്ടെത്തുക എന്നത് പ്രയാസമേറിയ കാര്യമാണ് എന്നാൽ ആ വെല്ലുവിളിയ്ക്ക് താന്‍ തയ്യാറാണെന്നും രോഹിത് സൂചിപ്പിച്ചു.

രോഹിത്

മുമ്പ് ദക്ഷിണാഫ്രിക്കയിൽ മികച്ച പ്രകടനം പുറത്തെടുത്ത താരങ്ങളിൽ നിന്നുള്ള ഫീഡ്ബാക്ക് ഇതിന് സഹായിക്കുമെന്നാണ് കരുതുന്നതെന്നും രോഹിത് കൂട്ടിചേര്‍ത്തു. ബൗൺസും ലാറ്ററൽ മൂവ്മെന്റും കാരണം ബൗളര്‍മാര്‍ക്ക് തന്നെയാണ് ദക്ഷിണാഫ്രിക്കന്‍ സാഹചര്യത്തിൽ മേൽക്കൈ എന്നും രോഹിത് പറഞ്ഞു.