ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് രഞ്ജി ട്രോഫിയിലും നിരാശ. ഫോം കണ്ടെത്താൻ ആയി മുംബൈക്ക് ആയി രഞ്ജി ട്രോഫി കളിക്കാൻ ഇറങ്ങിയ രോഹിത് ശർമ്മ ആദ്യ ഇന്നിംഗ്സിൽ വെറും 3 റൺസിന് പുറത്തായി. മുംബൈക്ക് ആയി ഇന്ന് ജമ്മു കാശ്മീരിന് എതിരെ ഇന്ത്യൻ ടെസ്റ്റ് ഓപ്പണിംഗ് ജോഡികളായ രോഹിതും ജയ്സ്വാളും ആയിരുന്നു ഓപ്പണിംഗ് ഇറങ്ങിയത്.
ഇരുവരും നിരാശപ്പെടുത്തുന്നതാണ് കാണാൻ ആയത്. ജയ്സ്വാൾ വെറും 5 റൺസുമായി ആദ്യം പുറത്തായി. പിന്നാലെ 19 പന്തിൽ മൂന്ന് റൺസ് മാത്രമെടുത്ത് രോഹിത് ശർമ്മയും കളം വിട്ടു. രോഹിതിനെ ഉമർ നസീർ ആണ് പുറത്താക്കിയത്. മുംബൈ ഇപ്പോൾ 12/2 എന്ന നിലയിൽ ആണുള്ളത്.