ഇന്ത്യക്ക് രോഹിത് ശർമ്മയെ ഡക്കിൽ നഷ്ടമായി

Newsroom

ന്യൂസിലൻഡിന് എതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനം അവസാനിക്കുമ്പോൾ ഇന്ത്യ 16-1 എന്ന നിലയിൽ. ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ വിക്കറ്റ് നഷ്ടമായത് ഇന്ത്യക്ക് നിരാശ നൽകും. റൺ ഒന്നും എടുക്കാതെയാണ് രോഹിത് ശർമ്മ കളം വിട്ടത്. ഇപ്പോൾ 10 റൺസുമായി ശുഭ്മൻ ഗില്ലും 6 റൺസുമായി ജയ്സ്വാളുമാണ് ക്രീസിൽ ഉള്ളത്.

Picsart 24 10 24 15 30 16 762

ഇന്ത്യ ഇപ്പോൾ ന്യൂസിലൻഡിന്റെ ഒന്നാം ഇന്നിങ്സ് സ്കോറിന് 243 റൺസ് പിറകിലാണ്. നേരത്തെ ഇന്ത്യ ന്യൂസിലൻഡിനെ 259 റൺസിന് ഓളൗട്ട് ആക്കിയിരുന്നു. ഇന്ത്യക്ക് ആയി വാഷിംഗ്ടൺ സുന്ദർ 7 വിക്കറ്റ് വീഴ്ത്തി തിളങ്ങി. അശ്വിൻ 3 വിക്കറ്റും വീഴ്ത്തി.